കാണാതായ ഹെഡ് നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഹെഡ് നഴ്സ് വിളവൂർക്കൽ ശങ്കരൻ നായർ റോഡ് സായി റാം വീട്ടിൽ വി.ബിജുകുമാറിനെ (51) ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി.

ചൊവ്വ ഉച്ചയോടെയാണു ബിജുകുമാർ ലോഡ്ജിൽ മുറി എടുത്തത്.

ഇന്നലെ ഉച്ച കഴിഞ്ഞിട്ടും പുറത്തേക്കു കാണാതായതിനെ തുടർന്നു ലോഡ്ജിലെ ജീവനക്കാർ നോക്കുമ്പോഴാണു മുറിക്കുള്ളിൽ‍ കട്ടിലിൽ മരിച്ച നിലയിൽ‍ കണ്ടെത്തിയത്.


തിങ്കളാഴ്ച രാവിലെ ബിജുകുമാറും ഭാര്യ ശാലിനിയും ഒരുമിച്ചാണു സ്കൂട്ടറിൽ ജോലിക്ക് എത്തിയത്.

എന്നാൽ താമസിച്ചതിനാൽ ഇരുവരും വീട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു.

യാത്ര ചെയ്യുന്നതിനിടെ ശാസ്തമംഗലത്ത് വച്ച്, ഉച്ചയ്ക്കുശേഷം ഡ്യൂട്ടിക്കു കയറാമെന്ന് ബിജുകുമാർ ഭാര്യയോടു പറഞ്ഞു.

അതുവരെ ഷോപ്പിങ് നടത്താനായി ഇരുവരും പുളിമൂട് ഭാഗത്ത് എത്തി.

റോഡിൽ കുഴി ആയതിനാൽ ഭാര്യയോട് ഇറങ്ങാൻ പറഞ്ഞശേഷം ബിജുകുമാർ സ്കൂട്ടറുമായി മുന്നോട്ടു പോയി.

പിന്നെ അദ്ദേഹത്തെ കണ്ടില്ലെന്നാണു ഭാര്യ പൊലീസിൽ മൊഴി നൽകിയത്.


ആശുപത്രിയിലെ എൻജിഒ യൂണിയൻ അംഗമാണ് ബിജു കുമാർ.

ജോലി സ്ഥലത്ത് അടുത്തിടെ നടന്ന താൽക്കാലിക നിയമനങ്ങളിൽ ബിജുകുമാറിന്റെ ഇടപെടലുകൾ ഉണ്ടെന്നു ഒരു വിഭാഗം ജീവനക്കാർ ആരോപണം ഉന്നയിച്ചത് മൂലം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു ബിജു

Leave a Reply

spot_img

Related articles

അനിതകുമാരിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ കൈത്താങ്ങ്

തിരുവനന്തപുരത്ത് സമരം നടത്തുന്ന ആശ വർക്കേഴ്സ് അംഗം അനിത കുമാരിയുടെ വീടിൻ്റെ ജപ്തി ഭീഷണി ഒഴിഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ അനിതാകുമാരിയുടെ വീടിൻ്റെ...

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നാംവട്ട ചർച്ചകള്‍ക്കൊരുങ്ങി സൗദി

റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മൂന്നാംവട്ട ചർച്ചകള്‍ക്കൊരുങ്ങി സൗദി. അമേരിക്കയും റഷ്യയും യുക്രെയ്നും തമ്മില്‍ വെവ്വേറെ ചർച്ച നടത്താനാണ് സൗദിയുടെ നീക്കം.30 ദിവസത്തെ...

നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ...

ആശാ വർക്കർമാർ നടത്തുന്ന സമരം കടുപ്പിക്കുന്നു; ഇന്ന് കൂട്ട ഉപവാസം

സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വർക്കർമാർ നടത്തുന്ന സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ന് കൂട്ട ഉപവാസം നടത്തും. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ വീടുകളിലും ഉപവാസമിരിക്കുമെന്ന്...