മുടി കൊഴിച്ചില്‍ കാരണം പാടുപെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന് വേണ്ടി പല സ്ഥലങ്ങൾ മാറിക്കയറി പരാജയപ്പെടുന്നവരും നിരവധിയാണ്.
മുടി മൊത്തത്തിലുള്ള ഐഡൻ്റിറ്റിയുടെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്ന ഒന്നാണ്.
പ്രത്യേകിച്ച് സ്ത്രീകൾക്ക്, അത് പലപ്പോഴും സ്ത്രീത്വത്തെയും ആകർഷണീയതയെയും പ്രതിനിധീകരിക്കുന്നു.
മുടി കൊഴിച്ചില്‍ തടയാനും തലമുടിയുടെ സംരക്ഷണത്തിനായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഷാംപൂവിന്‍റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യുമെന്നും ഓര്‍ക്കുക. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം.
അൾട്രാവയലറ്റ് രശ്മികൾ തലമുടിക്കും തലയോട്ടിക്കും കേടുവരുത്തും.
കറ്റാർവാഴ, വെളിച്ചെണ്ണ, തൈര്, ഉലുവ തുടങ്ങിയ ചേരുവകൾ കലർത്തി തലയോട്ടിയിലും മുടിയിലും 30 മിനിറ്റ് നേരം പുരട്ടുന്നത് നല്ലതാണ്.
മൂന്ന് മാസം കൂടുമ്പോൾ തലമുടി വെട്ടുന്നത് ശീലമാക്കണം.
ദിവസവും കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.