വാഹനത്തിന് സൈഡ് നല്‍കിയില്ല; അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന കാരണം പറഞ്ഞ് ഹെല്‍മെറ്റ് ഉപയോഗിച്ച് ഓട്ടോ ഡ്രൈവറെ ആക്രമിച്ചു.

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരയോടെ പുതിയങ്ങാടി പള്ളിക്ക് സമീപത്തുള്ള റോഡില്‍ വച്ചാണ് സംഭവം നടന്നത്.

ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു. പുതിയങ്ങാടി കുടുംബിയില്‍ വീട്ടില്‍ സോമനാ(67) ണ് പരിക്കേറ്റത്.

എലത്തൂര്‍ പൊലീസിന് സോമൻ നല്‍കിയ പരാതിയിൽ കസ്റ്റഡിയില്‍ എടുത്ത പ്രദീശനെ(44) ഇന്ന് കോടതിയില്‍ ഹാജരാക്കും.


റോഡരികില്‍ ഗുഡ്‌സ് ഓട്ടോ നിര്‍ത്തി വിശ്രമിക്കുകയായിരുന്നു സോമൻ.

ഈ സമയം അതുവഴി വന്ന പ്രദീശൻ വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സോമന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...