ഇളനീരിന്റെ ആരോഗ്യഗുണങ്ങള്‍

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് കരിക്കിന്‍ വെള്ളത്തിന്റെ സ്ഥാനം. പലതരത്തിലുള്ള ഇളനീര്‍ വിഭവങ്ങളും ഇന്ന് സുലഭമാണ്.

ചൂടുകാലത്ത് ഇളനീര്‍ കുടിക്കുന്നത് ഉത്തമവും ഒപ്പം ആരോഗ്യകരവുമാണ്.

കരിക്ക് കൊണ്ടുള്ള വിവിധ വിഭവങ്ങളും ഇന്ന് വിപണികളില്‍ സുലഭമാണ്.

ആന്റീഓക്‌സിഡന്റുകള്‍ ധാരളമടങ്ങിയിട്ടുണ്ട് കരിക്കിന്‍ ജ്യൂസില്‍. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ധാതുക്കളാല്‍ സമ്പന്നമായ കരിക്കിന്‍ വെള്ളവും ആരോഗ്യത്തിന് നല്ലതാണ്. കുറഞ്ഞ കലോറിയാണ് കരിക്കിന്‍ വെള്ളത്തിലുള്ളത്.

അതേസമയം പൊട്ടാസ്യവും എന്‍സൈമുകളും ധാതുക്കളും കരിക്കിന്‍ വെള്ളത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

നിര്‍ജ്ജലീകരണത്തിനും നല്ലൊരു പ്രതിവിധിയാണ് അതിരാവിലെ വെറും വയറ്റില്‍ ഇളനീര്‍ കുടിക്കുന്നത്. ഇത് ശരീരത്തിലെ ജലാംശത്തെ നിലനിര്‍ത്താന്‍ സഹായിക്കും.

ഇളനീര്‍ കുടിയ്ക്കുന്നത് മാനസികവും ശാരീരികവുമായ ഊര്‍ജ്ജസ്വലതയ്ക്കും നല്ലതാണ് .

ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ് കരിക്കിന്‍വെള്ളം കുടിച്ചാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാന്‍ കഴിയും.

ഒപ്പം ദഹനത്തെ സുഗമമാക്കാനും ഇളനീര്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കുന്നതിനും ഇളനീര്‍ നല്ലതാണ്.

ഹൃദയാരോഗ്യത്തിനും ഉത്തമമാണ് ഇളനീര്‍.

Leave a Reply

spot_img

Related articles

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...