ചർമ്മം നന്നായി കാത്തുസൂക്ഷിക്കാൻ ഈ ഡ്രിങ്ക് പരീക്ഷിക്കാം

ഇന്ന് ഏറ്റവും കൂടുതൽ ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നുതന്നെയാണ് ചർമ്മവുമായി ബന്ധപ്പെട്ടത്.

ഇതിന്റെ പല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി സ്ഥലങ്ങളിൽ കയറി ഇറങ്ങി മടുക്കുന്നവർ നിരവധിയാണ്.

ചർമ്മം വരണ്ട് പൊട്ടുന്നതിന് നന്നായി വെള്ളം കുടിക്കുക എന്നതാണ് പ്രധാന മാർ​ഗം.

ബീറ്റ്‌റൂട്ട്, കുക്കുമ്പർ, നാരങ്ങ, മധുരനാരങ്ങ, പുതിനയില എന്നിവ ചേർത്ത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പാനീയമാണ് ഇന്ന് പരിചയപ്പടാൻ പോകുന്നത്.

ഈ പാനീയം ഉള്ളിൽ നിന്നും ഉന്മേഷം നൽകുക മാത്രമല്ല ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ഫലപ്രദമാണ്. അതേപോലെ പ്രായത്തിൻ്റെ പാടുകളും കറുത്ത പാടുകളും കുറയ്ക്കാൻ നാരങ്ങ സഹായകമാണ്.

ഈ സ്‌പെഷ്യല്‍ ഡ്രിങ്ക് എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ?

ബീറ്റ്റൂട്ട്, വെള്ളരിക്ക, നാരങ്ങ, പുതിനയില എന്നിവ നന്നായി കഴുകിയ ശേഷം അൽപം വെളളം ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക.

മൂന്നോ നാലോ മണിക്കൂർ ഫ്രിഡ്ജിൽ വച്ച ശേഷം ഐസ് ക്യൂബ് ചേർത്ത് ഈ ഡ്രിങ്ക് കുടിക്കുക. ഇത് ചർമ്മത്തിന് വളരെ അധികം നല്ലതാണ്.

Leave a Reply

spot_img

Related articles

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...

അനധികൃത സ്വത്ത് സമ്പാദനം; ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി, 793 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ജഗന്റെ ഡാൽമിയ സിമന്റ്സിലുള്ള ഇരുപത്തിയേഴര...