ചായയും കാപ്പിയും ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഇല്ല അല്ലേ?. ചായയും കാപ്പിയും ദിവസത്തിൽ മൂന്നും നാലും തവണയൊക്കെ ശീലമാക്കിയിട്ടുള്ള നിരവധി പേരുണ്ട്.
എന്തായാലും കഫീന്റെ അമിതമായ ഉപഭോഗം നല്ലതല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആവശ്യത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനായി ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക.
മധുരമുള്ള ചായയിലോ കാപ്പിയിലോ ഉള്ള കഫീനുകളടക്കം കുടലിൽ അസിഡിറ്റി വർദ്ധിപ്പിക്കുന്നു.
ദിവസവും മുന്നൂറ് മില്ലിഗ്രാമിൽ കൂടുതൽ കഫീൻ കൂടരുതെന്നതുകൊണ്ടുതന്നെ കാപ്പിയുടേയും ചായയുടേയും ഉപഭോഗം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു.