അള്‍സറിനെ അകറ്റാന്‍ ഈ ഭക്ഷണങ്ങൾ ഉപയോ​ഗിക്കാം

വയറിലെയും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന് പറയുന്നത്.

പല കാരണങ്ങള്‍ കൊണ്ടും കുടലിലും ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. മാറിവന്നിട്ടുള്ള ജീവിതരീതികളാണ് പലപ്പോഴും രോഗ സാധ്യത കൂട്ടുന്നത്.

ഭക്ഷണം കഴിച്ചയുടനെ തന്നെ വയറിന് അസ്വസ്ഥത, വയറുവേദന, വയറിനകത്തെ എരിച്ചില്‍, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ, ടോയ്‍ലറ്റില്‍ പോകണമെന്ന തോന്നലുണ്ടാവുക, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, പുളിച്ചുതികട്ടല്‍ പോലുള്ള ദഹനപ്രശ്നങ്ങള്‍, മലബന്ധം, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയൊക്കെ അള്‍സറിന്‍റെ ലക്ഷണങ്ങളാകാം.

അള്‍സറിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ ഏറെ ശ്രദ്ധ വേണം. മസാലയും എണ്ണയും കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കി, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് നല്ലതാണ്.

വയറിലെ അള്‍സറിനെ അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഡ്രൈ ഫ്രൂട്ട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അള്‍സറിനെ അകറ്റാന്‍ സഹായിക്കും. ഇതിനായി ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, വാള്‍നട്സ് തുടങ്ങിയവ കുതി‌ര്‍ത്ത് കഴിക്കാം.

കൊഴുപ്പ് കുറഞ്ഞ പാലും പാലുല്‍പ്പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അള്‍സര്‍ രോഗികള്‍ക്ക് നല്ലതാണ്.

പ്രോട്ടീനും ഫൈബറും മറ്റും അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അള്‍സറിനെ അകറ്റാന്‍ സഹായിക്കും.

ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതും വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...