ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

മമ്മിയൂരിൽ ഫ്ലാറ്റെടുത്ത് താമസം തുടങ്ങിയ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്.

മമ്മിയൂരിലെ സൗപർണ്ണിക ഫ്ലാറ്റിൽ ഇന്നലെ വൈകുന്നേരം 3:45 മണിയോടെയാണ് സംഭവമുണ്ടായത്.

ഫ്ലാറ്റിൽ മുറിയെടുത്തതിന്‌ ശേഷം ലഹരി ഉപയോഗിച്ച്‌ ബഹളമുണ്ടാക്കിയതോടെ മുറി ഒഴിയാൻ ഫ്ലാറ്റ്‌ ജീവനക്കാർ ആവശ്യപ്പെട്ടു. ഇതോടെയാണ് പത്തംഗ സംഘം ആക്രമണം അഴിച്ച്‌ വിട്ടത്.

സൗപർണ്ണിക ഫ്ലാറ്റിന്റെ കെയർ ടേക്കർ ചാലിശ്ശേരി സദേശി അനുമോദ്‌, ശുചീകരണ തൊഴിലാളി ബംഗാൾ സ്വദേശി മഹേഷ്‌, ഗുരുവായൂർ സ്വദേശി പ്രവീൺ എന്നിവർക്കാണ്‌ ആക്രമണത്തിൽ പരിക്കേറ്റത്‌.

ആക്രമിച്ചത്‌ ലഹരി മാഫിയയാണെന്ന് പരിക്കേറ്റവർ ആരോപിച്ചു. പരിക്കേറ്റ മൂന്ന് പേരെയും ചാവക്കാട്‌ താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിൽ പ്രവീണിന്റെ പല്ല് പൊട്ടി. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....