വീണാ ജോര്‍ജ്ജിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ സെല്‍ഫി; വിശദീകരണം തേടി മന്ത്രിയുടെ ഓഫിസ്

കഴുത്തിന് പരുക്കേറ്റ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ സെല്‍ഫിയെടുത്ത സംഭവത്തില്‍ വിശദീകരണം തേടി മന്ത്രിയുടെ ഓഫിസ്. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ഐസിയുവില്‍ രോഗിയോടൊപ്പം ഫോട്ടോ എടുക്കുന്നത് ചട്ടലംഘനമാണെന്നാണ് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. ഈ ചട്ടം ലംഘിച്ചതായുള്ള ആരോപണത്തെ തുടര്‍ന്നാണ് മന്ത്രിയുടെ ഓഫിസ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

മന്ത്രിയോടൊപ്പം ഫോട്ടോയെടുത്ത നഴ്‌സ് സ്മിത സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണവുമായി രംഗത്തെത്തി. മന്ത്രിയെ ആദ്യ ദിവസം മുതല്‍ പരിചരിച്ചിരുന്ന നഴ്‌സുമാരെന്ന നിലയില്‍ ഒരു മാനസിക അടുപ്പം ഉണ്ടായി. ഒരു ഫോട്ടോ എടുക്കാമോ എന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ മന്ത്രി സമ്മതം നല്‍കിയെന്നും അവര്‍ വ്യക്തമാക്കി.

സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായി. പ്രത്യേകിച്ച്‌ കെ എസ് യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഐസിയു ദുരുപയോഗം ചെയ്യപ്പെടുകയാണെന്നാരോപിച്ചാണ് വിമര്‍ശനം ഉയര്‍ന്നത്. മന്ത്രിയോടൊപ്പം നഴ്‌സുമാര്‍ ഫോട്ടോഷൂട്ട് നടത്തുന്നതായി പരിഹസിക്കുകയും ചെയ്തു.
അതേസമയം, ഇന്ന് പുലര്‍ച്ചെയോടെ മന്ത്രി ആശുപത്രി വിട്ടു. തുടര്‍ചികിത്സ തിരുവനന്തപുരത്ത് നടക്കും.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...