കുമരകത്ത് ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും വൻ കെടുതികൾ

കോട്ടയത്ത് കുമരകത്ത് ബുധനാഴ്ച വൈകുന്നേരം 6.30 ഓടെ ഉണ്ടായ ശക്തമായ കാറ്റിലും, മഴയിലും വൻ കെടുതികൾ.

ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായത്.

കാറ്റിൻ്റെ ശക്തിയിൽ യാത്രക്കിടെ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു, ബൈക്ക് നിയന്ത്രണം തെറ്റി.

പരസ്യ ബോർഡുകൾ മറിഞ്ഞു വീടിന് മുകളിലേക്ക് വീണും, വീടുകളുടെയും, സ്ഥാപനങ്ങളുടെയും ഷീറ്റ് മേൽക്കൂര, വാട്ടർ ടാങ്ക് അടക്കം സ്ഥാനം തെറ്റി നിലം പൊത്തിയും നിരവധി നാശനഷ്ടം.

യാത്രക്കിടെ ഓട്ടോറിക്ഷ റോഡരികിലെ പാടത്തേക്ക് മറിഞ്ഞു. ഇതേ സമയം എതിരേ വരുകയായിരുന്ന ബൈക്കും കാറ്റിൽ ദിശ തെറ്റി മറിഞ്ഞു.

രണ്ടാം കലുങ്കിനു സമീപം ഫോട്ടോഗ്രാഫർ റെജിയുടെ വീടിന് മുകളിലേക്ക് പരസ്യ ബോർഡ് വീണ് നാശനഷ്ടം ഉണ്ടായി.

കൃഷി ആവശ്യങ്ങൾക്കായുള്ള നെൽവിത്തും, കക്കയും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിന്റെ മേൽക്കൂര ഷീറ്റും തകർന്നു. കൂടാതെ 60 ഓളം ഏത്തവാഴ ഉൾപ്പെടെയുള്ള കൃഷിയും ഒടിഞ്ഞു വീണ് നശിച്ചു.
വാട്ടർ ടാങ്ക് സ്ഥാനം തെറ്റി നിലത്ത് വീണു.

സമീപത്തെ തീർത്ഥം വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം ഓഫീസിന്റെ ഫ്രണ്ട് ഗ്ലാസ് പൂർണ്ണമായും തകർന്നിട്ടുണ്ട്.

ഇതോടൊപ്പം വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. രാത്രിയായതിനാൽ നാശനഷ്ടങ്ങൾ പൂർണമായും വിലയിരുത്താറായിട്ടില്ല എന്നും നാട്ടുകാർ പറഞ്ഞു.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...