യുഎഇയിൽ കനത്ത മഴ; പലയിടത്തും റോഡുകളെ വെള്ളത്തിനടിയിലാക്കി

യുഎഇയിൽ തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ മഴ പലയിടത്തും റോഡുകളെ വെള്ളത്തിനടിയിലാക്കി.

24 മണിക്കൂറിനിടെ 142 മില്ലിമീറ്റര്‍ വരെ മഴ പെയ്തെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്ക്. 94.7 മില്ലി മീറ്ററാണ് ദുബൈ വിമാനത്താവളത്തില്‍ വര്‍ഷം ലഭിക്കുന്ന ശരാശരി മഴ.

ശക്തമായ ഇടിമിന്നലാണ് പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്.

ഇന്ന് ഉച്ചവരെ യുഎഇയുടെ പല ഭാഗങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

ഇന്നലെ തുടങ്ങിയ കാറ്റിന് ഇന്ന് രാവിലെയാണ് ശമനം ഉണ്ടായത്.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ ദുബൈയില്‍ നിന്നുമുള്ള വിമാനങ്ങള്‍ റദ്ദാക്കി.

ശക്തമായ കാറ്റു വീശുന്നള്ളതിനാല്‍ വീടിന് പുറത്തിറങ്ങരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.


ഇരുപത്തി നാലു മണിക്കൂറിനിടെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 20 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

വെള്ളക്കെട്ടിനെത്തുടര്‍ന്നു കേരളത്തിലേക്കുള്ളപ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കി.

സ്‌കൂളുകള്‍ക്ക് എല്ലാം നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

പലരും വീടുകള്‍ വിട്ട് താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ അഭയം തേടിയിരിക്കുകയാണ്.

45ലേറെ വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്.

അബൂദബിസ ദുബൈ, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, അല്‍ഐന്‍ തുടങ്ങിയ യുഎഇയിലെ മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.

റോഡുകളില്‍ നിന്ന് വെള്ളം പമ്ബ് ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

യുഎഇയുടെ കിഴക്കന്‍ തീരത്തുള്ള ഫുജൈറയിലാണ് ഏറ്റവും ശക്തമായ മഴ പെയ്തത്.

സ്ഥിരമായി മഴ പെയ്യാത്ത സ്ഥലങ്ങളായതിനാല്‍ പല സ്ഥലങ്ങളിലും ഡ്രെയിനേജ് ഇല്ലാത്തത് വെള്ളക്കെട്ടിന് കാരണമായി.

അയല്‍രാജ്യമായ ഒമാനിലും കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെടുന്നത്.

വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ഇന്നലെ തന്നെ 18 ആയിരുന്നു.

ഇതില്‍ 10 കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റാസല്‍ഖൈമയില്‍ മഴവെള്ളപ്പാച്ചിലില്‍ വാഹനം ഒലിച്ചുപോയതിനെത്തുടര്‍ന്ന് 70 കാരനായ ഒരാള്‍ മരിച്ചു.

Leave a Reply

spot_img

Related articles

ഷാർജ സഫാരി മാളിൽ പുസ്തകംവിസ്മയവുമായി Z4 ബുക്‌സ് 

ഇഷ്ടമുള്ള പുസ്തകങ്ങൾ വാങ്ങുക എന്നത് മലയാളികളായ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രയാസമുള്ള കാര്യമാണ്. നാട്ടിൽ അവധിക്ക് പോകുമ്പോളോ, ഷാർജ പുസ്തകമേള വരുമ്പോളോ ഒക്കെയാണ് പ്രിയപ്പെട്ട പുസ്തകങ്ങൾ...

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് വയനാട് സ്വദേശികൾ മരിച്ചു.നടവയൽ സ്വദേശി ടീന, അമ്പലവയൽ സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ജൂണിൽ നടക്കാനിരിക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന...

യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ ഡൊണാള്‍ഡ് ട്രംപ്

ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കുളള യുഎസിന്റെ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34...

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും

അമേരിക്കയുടെ ആഗോള തീരുവ പ്രഖ്യാപനം ഇന്ന് വൈറ്റ് ഹൗസില്‍ നടക്കും.ബുധനാഴ്ച്ച പ്രാദേശിക സമയം വൈകീട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരക്ക്)...