കനത്ത മഴ; പാമ്പാടി കാളച്ചന്ത ഭാഗത്ത് വെള്ളം പൊങ്ങി

മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പാമ്പാടി കാളച്ചന്ത ഭാഗത്ത് വെള്ളം പൊങ്ങി.ഞായറാഴ്ച ഉച്ചയോടെ തുടങ്ങിയ കനത്ത മഴയ്ക്ക് ശമനമില്ലാതായതോടെ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും കൈത്തോടുകൾ കരകവിഞ്ഞ് റോഡിൽ വെള്ളം കയറുന്നു.പാമ്പാടി കാളച്ചന്ത തോട് കരകവിഞ്ഞതോടെ വട്ടമലപ്പടി – സിഎസ്ഐ പള്ളി റോഡ്, കത്തീഡ്രൽ- മീനടം റോഡ് തുടങ്ങിയ പാതകളിൽ വെള്ളം കയറി.ഇതേ തുടർന്ന് ഗതാഗതം അടക്കം തടസ്സപ്പെട്ടു. കാളച്ചന്ത തോട്ടിൽ മാലിന്യങ്ങളും അടിഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടതോടെയാണ് കെ കെ റോഡിനോട് ബന്ധിപ്പിക്കുന്ന റോഡുകളിൽ വെള്ളം കയറിയത്. സമീപത്തെ നിരവധി കടകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.കൂടാതെ പല വീടുകളും വെള്ളപ്പൊക്ക ഭീഷണിയിലുമാണ്.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...