ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ പരിഹാരം വേണമെന്ന് ഡബ്ലിയു. സി . സി സ്ഥാപക അംഗം ബീനാ പോൾ.ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവരേണ്ടത് അത്യാവശ്യം തന്നെയാണ്. അത് പുറത്ത് വിട്ടതിൽ സന്തോഷമുണ്ട്. ക്തതയ്ക്കാ
സിനിമമേഖലയിലും അന്തസോടെ സ്ത്രീകൾക്ക് നിലനിൽക്കാൻ കഴിയണം.വർഷങ്ങളായി ഈ രംഗത്ത് നടക്കുന്ന ദുരനുഭവങ്ങളാണ് റിപ്പോർട്ടിൽ മൊഴി കൊടുത്തവർ തുറന്നു പറഞ്ഞിരിക്കുന്നത്.
ഇതിനാൽ വിഷയത്തിൽ വനിതാ കമ്മീഷനോ, സർക്കാരോ നേരിട്ട് നിയമ നടപടി എടുക്കുന്നതാണ് നല്ലത്. ആഭ്യന്തര വകുപ്പും നിയമ വകുപ്പുമാണ് നടപടികൾ സ്വീകരിക്കേണ്ടതെന്നും ബീനാ പോൾ പറഞ്ഞു.
റിപ്പോർട്ടിന്മേൽ നിയമനടപടി ഡബ്ലിയു. സി.സി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അവർ പറഞ്ഞു.റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ പരിഹാരം വേണം, ഇതിൽ ശുഭ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.നടി രഞ്ജിനിയുടെ ആരോപണങ്ങൾ വ്യക്തിപരമായിരിക്കണം. റിപ്പോർട്ടിനായി മൊഴി നൽകിയവർക്ക് ഒപ്പം ഉറച്ചു നിൽക്കുമെന്നും ബീനാ പോൾ വ്യക്തമാക്കി.