ഹേമലത പ്രേം സാഗർ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകും

സിപിഐയിലെ ഹേമലത പ്രേം സാഗർ ഫെബ്രുവരി ആദ്യവാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകും. കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് രാജി.കഴിഞ്ഞവർഷം ജനുവരി 28നാണ് സിപിഎമ്മിൻ്റെ കെ വി ബിന്ദു പ്രസിഡണ്ട് ആയി ചുമതല ഏറ്റത്.

കേരള കോൺഗ്രസിലെ ജോസ് പുത്തൻകാലയാണ് നിലവിൽ വൈസ് പ്രസിഡണ്ട്.കഴിഞ്ഞ ഫെബ്രുവരി 15നാണ് ജോസ് സ്ഥാനമേറ്റത് .ജില്ലാ പഞ്ചായത്തിന്റെ ഇത്തവണത്തെ കാലാവധി തീരും വരെ വൈസ് പ്രസിഡണ്ട് സ്ഥാനം കേരള കോൺഗ്രസ് തന്നെയാണ്. ഹേമലത പ്രേം സാഗർ കങ്ങഴ ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയാണ്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറിയുമാണ്.22 അംഗ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് 14, യുഡിഎഫിന് 7 ബിജെപിക്ക് 1 വീതമാണ് അംഗങ്ങൾ ഉള്ളത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...