ആര്‍സിസിയില്‍ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ഒളിക്യാമറ; സൂപ്പര്‍വൈസര്‍ക്കെതിരെ പരാതി

റീജിയണല്‍ കാൻസർ സെന്‍ററില്‍ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ഒളിക്യാമറ വച്ച്‌ സൂപ്പര്‍വൈസര്‍ സ്വകാര്യത പകര്‍ത്തിയെന്ന് പരാതി. ആര്‍സിസി മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒൻപത് ജീവനക്കാരാണ് പരാതിക്കാര്‍. സൂപ്പര്‍വൈസര്‍ ചാര്‍ജ് കൂടിയുളള ടെക്നിക്കല്‍ ഓഫീസര്‍ക്കെതിരെയാണ് ഗുരുതര പരാതി.

വിശ്രമിക്കാനും വസ്ത്രം മാറാനും ഉള്‍പ്പെടെ ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയിലാണ് ഒളിക്യാമറ വച്ചത്. വനിതാ ജീവനക്കാരുടെ പരാതി അഞ്ചുമാസമായി പൊലീസിനു കൈമാറാതെ ആര്‍സിസി അധികൃതര്‍ ഗുരുതര വീഴ്ച വരുത്തിയതായും ആരോപണമുണ്ട്. തുടർന്ന് ജീവനക്കാര്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ഇതോടെ കമ്മിറ്റി ജീവനക്കാരനെതിരെ നടപടിയെടുക്കണമെന്ന് ശുപാര്‍ശ ചെയ്തു.സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് പരാതിക്കാരായ വനിതാ ജീവനക്കാരുടെ ആവശ്യം.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...