മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് സത്യത്തിന്റെ വിജയം: ഓർത്തഡോക്സ് സഭ.പിറന്നുവീണ മണ്ണിന്റെ അവകാശം സ്ഥാപിക്കാനായി മുനമ്പം ജനത നടത്തുന്ന നിയമപോരാട്ടത്തിന് ലഭിച്ച നീതിയാണ് ഭൂനികുതി സ്വീകരിക്കാമെന്ന ഉത്തരവെന്ന് ഓർത്തഡോക്സ് സഭാ. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് നേരത്തെ ഹൈക്കോടതി കണ്ടെത്തിയതാണ്. രാജ്യം ഭരണഘടനയുടെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വന്ന ഉത്തരവ് ശുഭകരമാണ് എന്ന് സഭയുടെ മാധ്യമകാര്യ വിഭാഗം പ്രസിഡൻ്റ് ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് പറഞ്ഞു. ഉടമസ്ഥർക്ക് കരം അടയ്ക്കാൻ കഴിയാത്തതിനാൽ വസ്തുവിൻമേൽ ഈട് നൽകാൻ ബാങ്കുകൾ തയാറാവാത്ത സ്ഥിതിയുണ്ട്. ചികിത്സ, വിവാഹം, പഠനം തുടങ്ങി പല കുടുംബങ്ങളുടെയും നിരവധിയായ ആവശ്യങ്ങൾ പ്രതിസന്ധിയിലാണ്. ഇത്തരമൊരു ഘട്ടത്തിൽ കോടതിയിൽ നിന്ന് നീതിപൂർവ്വമായ ഇടപെടൽ ഉണ്ടാകുന്നത് ആശ്വാസകരമാണ് എന്നദ്ദേഹം പറഞ്ഞു.

