കേരളത്തിലെ എസ് ഐ ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രിം കോടതി

‘കേരളത്തിലെ എസ് ഐ ആറിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണം’ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി; ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമർപ്പിക്കണം.വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആര്‍) കേരളത്തില്‍ നിന്നുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികള്‍ പരിഗണിക്കുന്നത്.എസ് ഐ ആര്‍ നടപടികളില്‍ അടിയന്തര സ്റ്റേ വേണമെന്ന ആവശ്യമാണ് ഹർജിക്കാര്‍ ഉന്നയിച്ചത്.തദ്ദേശ തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ എസ് ഐ ആര്‍ പ്രക്രിയ ഇപ്പോള്‍ പ്രായോഗികമല്ല എന്ന ഭരണപരമായ പ്രശ്നമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്.ഡിസംബര്‍ ഒന്നിനകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.കേരളത്തില്‍ എസ് ഐ ആറിന് സ്റ്റേ നല്‍കിയിട്ടില്ല. കേരളത്തില്‍ എസ് ഐ ആര്‍ കമ്മീഷന്‍ പറയുന്നതല്ല കേരളത്തിലെ സ്ഥിതിയെന്ന് കേരള സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.കേരളത്തിലേയും തമിഴ്‌നാട്ടിലേയും വസ്തുതകള്‍ വ്യത്യസ്തമെന്നും കോടതി ചൂണ്ടിക്കാട്ടി. കണ്ണൂരിലെ ബി എല്‍ ഒയുടെ ആത്മഹത്യ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബി എല്‍ ഒമാരുടെ ജോലി സമ്മര്‍ദ്ദമടക്കമുള്ള കാര്യങ്ങളും ഹർജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.ഹർജികളില്‍ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി സുപ്രിം കോടതി തേടിയിരുന്നു.കേരളത്തിലെ എസ് ഐ ആറിനെതിരെ സംസ്ഥാന സര്‍ക്കാരിന് പുറമേ സി പി എം, സി പി ഐ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ചാണ്ടി ഉമ്മന്‍ എം എല്‍ എ എന്നിവരാണ് കോടതിയെ സമീപിച്ചത്.

Leave a Reply

spot_img

Related articles

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ

മോട്ടോർ വാഹന വകുപ്പിലെ അഴിമതി തടയാൻ കർശന നടപടികളുമായി ഗതാഗത കമ്മീഷണറുടെ പുതിയ സർക്കുലർ .ഫീൽഡ് ഡ്യൂട്ടിക്ക് പോകുന്ന ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഡ്യൂട്ടി...

ശബരിമല നെയ്യ് അഴിമതി: ബോർഡ് ഉദ്യോഗസ്ഥർക്കും പങ്കെന്ന് വിജിലൻസ്

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചുവിറ്റതിനു പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്കും പങ്കെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട്. ദേവസ്വം ബോർഡിൽ ഉന്നതപദവി വഹിച്ചിരുന്നയാളാണ് ഇടനിലക്കാരനായി...