സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടര്‍ അന്വേഷണ ആവശ്യം നിരസിച്ച്‌ ഹൈക്കോടതി

ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി.ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹരജി തളളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്.ക്രൈംബ്രാഞ്ച് ഉള്‍പ്പെടെയുള്ള വിവിധ അന്വേഷണ സംഘങ്ങള്‍ അന്വേഷിച്ച കേസാണിത്. എന്നാല്‍, കൊലപാതകമാണെന്നതിന് ഒരു സൂചനയും ലഭിച്ചില്ല. പോസ്റ്റുമാര്‍ട്ടം റിപോര്‍ട്ടിലും കൊലപാതകമാണെന്നതിന് സാധൂകരണമില്ല.അതിനാല്‍ തന്നെ ഇനിയുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. 2002 ജൂലൈ ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദ ആലുവയില്‍ പെരിയാറിലെ കടവില്‍ മുങ്ങിമരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ സംഭവത്തില്‍ വിപുലമായ അന്വേഷണം നടന്നിരുന്നു.

Leave a Reply

spot_img

Related articles

ശബരിമല ദർശനം നടത്തിയ മോഹൻലാല്‍ നടൻ മമ്മൂട്ടിയുടെ പേരില്‍ ഉഷപൂജ നടത്തി

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാല്‍ വഴിപാട് നടത്തിയത്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ആരോഗ്യപരമായ ബുദ്ധിമുട്ടിലായിരുന്നു മമ്മൂട്ടി.ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാല്‍ അയ്യപ്പ സന്നിധിയില്‍...

വനിതാ ഡോക്‌ടർക്ക് നേരെ ആക്രമണം:പ്രതികള്‍ പിടിയില്‍.

വനിതാ ഡോക്‌ടർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും ആശുപത്രി തകർക്കുകയും ചെയ്‌ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍.തിരുവനന്തപുരം കല്ലറ തറട്ടയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ തിങ്കളാഴ്‌ച രാത്രി 11.35നാണ്...

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന് മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം

മയ്യില്‍ സ്വദേശി പവനനാണ് ജോലിക്കിടെ മര്‍ദനമേറ്റത്.സന്ദര്‍ശക പാസെടുക്കാതെ രോഗിയെ കാണാന്‍ എത്തിയ ആളെ തടഞ്ഞതിന് പിന്നാലെ ഇയാള്‍ മര്‍ദിക്കുകയായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരനായ പവനന്‍ പറഞ്ഞു.മര്‍ദനത്തില്‍...

ദുബായ് പശ്ചാത്തലമാക്കി ഒരു വുമൺ ഓറിയന്റഡ് ചിത്രം വരുന്നു:”ബ്ലഡി മരിയ”

ദുബായ് പശ്ചാത്തലമാക്കി രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്ലഡി മരിയ..ദുബായിൽ സെറ്റിലായ, മരിയ, ഡോണ എന്നിവരുടെയും അവരുടെ ഫ്ലാറ്റിൽ ഇടുക്കിയിലെ മലയോരത്തിൽ നിന്നും...