വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. കഴിഞ്ഞ ജനുവരിയിൽ മഹാരാജാസ് കോളേജിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സമർപ്പിച്ച പൊതു താല്‍പര്യ ഹർജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ്, പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരില്‍ മതം നിരോധിക്കാറില്ലല്ലോ എന്നും ഡിവിഷൻ ബെഞ്ച്. വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കാനും സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകള്‍ ഇല്ലാതാക്കുകയാണ് വേണ്ടത്.കോളജിലെ ക്രമസമാധാന പ്രശ്നങ്ങളിൽ പൊലീസിന് ഇടപെടാം.
ഇതിന് കോളേജ് പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികള്‍ പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും.