ഉയർന്ന താപനില മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.

പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

സാധാരണയേക്കാൾ 2- 3 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ ചൂട് ഈ ജില്ലകളിൽ ഇന്ന് അനുഭവപ്പെടും.

ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 38ഡി​ഗ്രി സെൽഷ്യസ് വരെയും, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡി​ഗ്രി സെൽഷ്യസ് വരെയും, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡി​ഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

പാലായിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 10 പേർക്ക് പരിക്ക്

പാലാ ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂരിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെ യാണ്‌ അപകടം...

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു

മീൻ പിടിക്കുന്നതിനിടെ കടിച്ചു പിടിച്ച മീൻ തൊണ്ടയിൽ കുടുങ്ങി 29കാരൻ മരിച്ചു. ചെന്നൈയിലെ മധുരാന്തകം സ്വദേശി മണികണ്ഠനാണ് മരിച്ചത്. കൈ കൊണ്ട് മീൻ പിടിക്കുന്നതിൽ...

മലങ്കരസഭയുടെ പള്ളികളിൽ യാക്കോബായ വിഭാ​ഗത്തിന് പ്രവേശിക്കാനാവില്ലെന്ന് കോടതി

മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം നീക്കണമെന്ന യാക്കോബായ വിഭാ​ഗത്തിന്റെ അപ്പീൽ കോട്ടയം ജില്ലാ കോടതി തള്ളി. യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ്...

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും

കൊവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസിൽ ഡ്രൈവറായ പ്രതി നൗഫലിന് ജീവപര്യന്തവും 2,12000 രൂപ പിഴയും ശിക്ഷ.പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. കായംകുളം...