ഉന്നത വിദ്യാഭ്യാസ കോൺക്ലേവ്; ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

വിദ്യാർത്ഥികളുടെ നൂതനആശയങ്ങൾ‌ക്ക് വേദിയൊരുക്കി ഉന്നത വിദ്യാഭ്യാസപ്രദർശനത്തിന് തുടക്കമായി.മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. അതീവ സുരക്ഷിതമായ ഇലക്ട്രിക് വാഹനങ്ങൾ മുതൽ മെഡിസിൻ വെന്റിങ് മെഷീൻ വരെ. വിദ്യാർത്ഥികളുടെ വ്യത്യസ്തവും നൂതനവുമായ കണ്ടുപിടുത്തങ്ങൾക്ക് വേദിയായിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ. മൂന്നു ദിവസങ്ങളിലായി കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രദർശനം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രദർശനം ഉദ്ഘാടനം ചെയ്തു.കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക,ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഗവേഷണ പ്രവർത്തനങ്ങളിലൂടെ കണ്ടെത്തിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും വേദി ഒരുങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വിവിധ സർവ്വകലാശാലകളുടെയും കോളേജുകളുടെയും സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 33 സ്റ്റാളുകളാണ് പ്രദർശന വേദിയിൽ ഒരുങ്ങിയിരിക്കുന്നത് . വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിശദീകരിക്കുന്നതിനും തുറന്ന ചർച്ചയ്ക്കുമുള്ള സൗകര്യങ്ങളും വേദിയിലുണ്ട്. കുസാറ്റിലെ വിവിധ വിഭാഗങ്ങൾ, മഹാത്മാഗാന്ധി സർവ്വകലാശാല, കേരള സർവകലാശാല, കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവകലാശാല, എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യൻ സ്റ്റഡീസ്,, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, തുടങ്ങിയവയുടെയും വിവിധ കോളേജുകളുടെയും സ്റ്റാളുകൾ ഒരുങ്ങിയിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിൽ കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കുസാറ്റ് വൈസ് ചാൻസിലർ ഡോ എം. ജുനൈദ് ബുഷ്റി, കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ കെ. കെ സാജു , ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. വി. പി ജഗതി രാജ്, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തി വിദ്യാർഥികൾ നിർമ്മിച്ച വിവിധങ്ങളായ ഉൽപ്പന്നങ്ങളാണ് സ്റ്റാളുകളിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. പഠന പ്രക്രിയയ്ക്ക് പുറമെ വിവിധ രാജ്യാന്തര മത്സരങ്ങൾക്ക് വേണ്ടി നിർമ്മിച്ച ഉല്പന്നങ്ങളും പ്രദർശനത്തിന്റെ ഭാഗമാണ് . വിദ്യാർത്ഥികൾ നിർമ്മിച്ച അതീവ സുരക്ഷ പ്രദാനം ചെയ്യുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ, സൈക്കിളുകൾ, ബൈക്കുകൾ , ആശുപത്രികളിൽ മരുന്ന് വിതരണം സുഗമമാക്കുന്നതിനുള്ള മെഡിക്കൽ വെന്റിങ് മെഷീൻ, മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കുന്നതിനുള്ള ഉപകരണം, പ്രസവ സമയത്ത് സ്ത്രീ ശരീരത്തിൽ നിന്നും നഷ്ടമാകുന്ന രക്തം പുനരുപയോഗിക്കുന്നതിനുള്ള ഉപകരണം, സ്മാർട്ട് ട്രാഫിക് മാനേജ്മെന്റ് സംവിധാനം, മുറിവുകൾ ഉണക്കാൻ പ്രകൃതിയിൽ നിന്നും സൃഷ്ടിക്കുന്ന മരുന്നുകൾ, സോളാർഅധിഷ്ഠിത കോക്കനട്ട് ഡൈനിങ് മെഷീൻ എന്നിവയ്ക്ക് പുറമെ വിവിധ സ്റ്റാർട്ട്‌ അപ്പ് കമ്പനികളുടെ എക്സ്പോ, യൂണിവേഴ്സിറ്റികളിലെയും കോളേജുകളിലെയും വിവിധങ്ങളായ കോഴ്സുകൾ പരിചയപ്പെടുത്തുന്നതിനുള്ള സ്റ്റോളുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രദർശനം പൊതുജനങ്ങൾക്കും വീക്ഷിക്കാം.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....