ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി

ഇടുപ്പെല്ലുകൾ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്റീരിയർ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റർ മെഡ്സിറ്റി.

അമേരിക്കയിൽ അടുത്തിടെ ആവിഷ്‌കരിച്ച ഈ ചികിത്സാരീതി, നിലവിലുള്ള മറ്റെല്ലാ ഇടുപ്പുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളെക്കാളും ഏറെ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുള്ളതാണ്.

കേരളത്തിലെ എല്ലുരോഗചികിത്സാ രംഗത്തെ വൻ മാറ്റത്തിനാണ് ആസ്റ്റർ മെഡ്സിറ്റി തുടക്കംകുറിക്കുന്നത്.

പരമ്പരാഗത ഇടുപ്പുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയകളിൽ അനുബന്ധപേശികൾ എല്ലിൽ നിന്ന് മുറിച്ചുമാറ്റേണ്ടി വരാറുണ്ട്.

എന്നാൽ ഡയറക്റ്റ് ആന്റീരിയർ രീതിയിലൂടെ ഇത് ഒഴിവാക്കി ശസ്ത്രക്രിയ പൂർത്തിയാക്കുവാൻ സാധിക്കും. രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വലിയ ആശ്വാസമാണ്.

55 വയസുള്ള രോഗിയിലാണ് കേരളത്തിലാദ്യമായി ഈ ഡയറക്റ്റ് ആന്റീരിയർ രീതിയിൽ ശസ്ത്രക്രിയ നടത്തിയത്.

കഴിഞ്ഞ മൂന്ന് വർഷമായി ഇടുപ്പുവേദന നേരിടുകയായിരുന്ന രോഗി, മുൻപ് പല ആശുപത്രികളും ഇടുപ്പ് മാറ്റിവെയ്ക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും സഹിക്കാനാവാത്ത ഘട്ടമെത്തിയപ്പോഴാണ് ആസ്റ്റർ മെഡ്‌സിറ്റിയിൽ എത്തിയത്.

വളരെ കുറഞ്ഞ വേദനയും രക്തനഷ്ടവുമാണ് ഈ ശസ്ത്രക്രിയാ രീതിയുടെ ഗുണങ്ങൾ. ഓപ്പറേഷന് ശേഷമുള്ള അവശതകൾ വളരെവേഗം ഭേദമാകുകയും ചെയ്യും.

ശസ്ത്രക്രിയ പൂർത്തിയായാലുടൻ ഡോക്ടറുടെ നിർദേശപ്രകാരം സ്വന്തമായി ചലിക്കാനും കഴിയും. നിലവിലുള്ള ചികിത്സ രീതികളെക്കാൾ രോഗമുക്തി വളരെ വേഗത്തിലുമാണ്.

വരുംനാളുകളിൽ ഈ രീതിയിലുള്ള ശസ്ത്രക്രിയക്ക് വലിയ സ്വീകാര്യത കിട്ടുമെന്നും ഇടുപ്പുമാറ്റിവെയ്ക്കൽ കൂടുതൽ എളുപ്പമാകുമെന്നും ആസ്റ്റർ മെഡ്‌സിറ്റിയിലെ ഓർത്തോപീഡിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. വിജയ മോഹൻ എസ് പറഞ്ഞു.

Leave a Reply

spot_img

Related articles

സാങ്കേതിക സ്റ്റാർട്ടപ്പ് ബൂട്ട്ക്യാമ്പ് ഇന്ന് സമാപിക്കും

തിരുവനന്തപുരം/ കൊച്ചി: വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്തുക എന്ന ലക്ഷ്യത്തോടെ എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാല സംഘടിപ്പിക്കുന്ന 3 ദിവസത്തെ സ്റ്റാർട്ടപ്പ്...

പണിമുടക്കി ‘വിൻഡോസ്’

പണിമുടക്കി വിൻഡോസ്! കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുന്നു; ലോകം നിശ്ചലം, ഇന്ത്യയിലും ഗുരുതര പ്രശ്‌നം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി സാങ്കേതിക പ്രശ്നം...

CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്

ഇനി വോൾട്ടേജ് അളക്കാം :വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ. കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരവും (CET ) ഐ ഐ ടി മദ്രാസും സംയുക്തമായി വികസിപ്പിച്ച നോൺ...

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് സർവേ റിപ്പോർട്ട്

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം ഒന്നാമതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ട്. 2024 ജനുവരി - മാർച്ച്‌ കാലയളവില്‍ കേരളത്തിലെ...