വീടിൻ്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി ഗൃഹനാഥ മരിച്ചു

വീടിൻ്റെ പോർച്ചിൽനിന്നു പിന്നിലേക്ക് ഉരുണ്ട കാർ കയറി ഗൃഹനാഥ മരിച്ചു.കോട്ടയം മീനടം നാരകത്തോട് സ്വദേശിനി കുറ്റിക്കൽ അന്നമ്മ തോമസ് (53) ആണു മരിച്ചത്. ഇളയമകൻ ഷിജിൻ കെ. തോമസിന് (25) പരുക്കേറ്റു.ഇന്നലെ വൈകിട്ട് 6.30ന് ആണു സം ഭവം. പുറത്തേക്കു പോകുന്നതിനായി ഷിജിൻ കാർ സ്റ്റാർട്ട് ചെയ്തു. ഈ സമയം ഗേറ്റ് തുറക്കാനായി അന്നമ്മ മുറ്റത്തുനിന്നു താഴേക്കിറങ്ങി. അമ്മയെ സഹായിക്കാൻ മകനും പിന്നാലെ ചെന്നു. ഹാൻഡ് ബ്രേക്ക് ഇടാതിരുന്നതിനാൽ കാർ താഴേക്ക് ഉരുണ്ടെന്നാണു സൂചന.കുത്തനെയുള്ള ഇറക്കത്തിൽ അതിവേഗത്തിലെത്തിയ കാറിൻ്റെ അടിയിൽ ഇരുവരും പെട്ടുപോയി. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കാർ ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. വീടിനു മുന്നിലെ ഗേറ്റും തകർന്നു. എൽഐസി ഏജൻ്റായിരുന്നു അന്നമ്മ.ഭർത്താവ്: തോമസ് കോര. മൂത്തമകൻ: സുബിൻ.

Leave a Reply

spot_img

Related articles

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...

ചിരിക്ക് പിന്നിലെ രാഷ്ട്രീയവും സൈബർ ഇടങ്ങളിലെ അസഹിഷ്ണുതയും: സലിം കുമാറിന്റെ വേട്ടയാടപ്പെടുന്ന നിലപാടുകൾ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സലിം കുമാർ എന്ന കലാകാരൻ എക്കാലത്തും വേറിട്ടുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ്. കേവലം ഒരു സിനിമാതാരം എന്നതിലുപരി,...

ചിരിക്ക് പിന്നിലെ ഗൗരവക്കാരൻ: സലിം കുമാറിൻ്റെ രാഷ്ട്രീയവും നിലപാടുകളും

മലയാള സിനിമയിൽ അഭിനയത്തിനപ്പുറം തന്റേതായ വ്യക്തമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ ധൈര്യം കാണിച്ച ചുരുക്കം ചില കലാകാരന്മാരിൽ ഒരാളാണ് സലിം കുമാർ. സിനിമയിലെ തിരശ്ശീലയിൽ...

ചിരിമുതൽ കണ്ണീർ വരെ: സലിം കുമാർ അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ ഒരു യാത്ര

മലയാളി പ്രേക്ഷകരുടെ മനസ്സിൽ സലിം കുമാർ എന്ന പേര് കേൾക്കുമ്പോൾ ആദ്യം തെളിയുന്നത് ഒരുപിടി പൊട്ടിച്ചിരിപ്പിക്കുന്ന മുഖങ്ങളാണ്. എന്നാൽ കേവലം ഒരു ഹാസ്യനടൻ എന്നതിലുപരി,...