ലോകകപ്പ് ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ

ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ .ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്‌സിക്കൻ സംഘം തകർത്തത്.മത്സരത്തിൻ്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്.തുടർന്ന് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് വലകുലുക്കിയതോടെ മെക്സിക്കോയുടെ ലീഡ് ഉയർത്തി.2 ദക്ഷിണാഫ്രിക്കൻ താരങ്ങളും, ഒരു മെക്സിക്കൻ താരവും റെഡ് കാർഡ് കണ്ട് പുറത്താകുകയും ചെയ്തു.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...