കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ വീട്ടമ്മ മരിച്ചു

പെരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് ബന്ധു വീട്ടില്‍ നിന്നും മടങ്ങുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ വീട്ടമ്മ മരിച്ചു.ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു.

തൊടുപുഴ കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ജോസഫ് (75) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെ തൊടുപുഴ വെങ്ങല്ലൂര്‍ ഷാപ്പുംപടിയിലായിരുന്നു അപകടം. മേരിയുടെ സഹോദരന്‍ രാജന്‍ ജോസഫിന്‍റെ ഭാര്യ അഡ്വ.ഗ്രേസി കുര്യാക്കോസ് (60), മകന്‍ ടെഡ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കോതമംഗലത്തെ പള്ളിയില്‍ ഇന്നലെ പെരുനാള്‍ ആഘോഷത്തിനു പോയതായിരുന്നു ഇവര്‍. പെരുനാളില്‍ പങ്കെടുത്ത ശേഷം ബന്ധു വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെ തന്നെ വീട്ടിലേയ്ക്കു തിരിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ടെഡ് ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാ ക്കിയതെന്നാണ് സംശയം.

Leave a Reply

spot_img

Related articles

മണർകാട് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ്...

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും...

സോളാർ ഗൂഢാലോചന: സാക്ഷികളാണെന്ന് 4 പേരുടെ മൊഴി

സോളാർ സാമ്പത്തികത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ സോളർ പീഡനക്കേസിലെ പരാതിക്കാരി എഴു തിയ 21 പേജ് കത്തിൽ 4 പേജ് കൂട്ടിച്ചേർക്കുന്നതിനു കൊട്ടാരക്കരയിൽ നടന്ന...

ബവ്കോ പ്ലാസ്‌റ്റിക് കുപ്പി ശേഖരണം തുടരും

പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങുന്ന മദ്യത്തിന് 20 രൂപ അധികം വാങ്ങിയശേഷം, കുപ്പി തിരിച്ചേൽപിക്കുമ്പോൾ ഈ തുക മടക്കി നൽകിയിരുന്ന "ഡിപ്പോസിറ്റ് റീഫണ്ട് സ്കീം' നിർത്തലാക്കിയെന്ന...