പരിക്കേറ്റ് ചികിത്സ തേടി എത്തിയവര്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

ഡൽഹിയിൽ പരിക്കേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയ രണ്ടു പേര്‍ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഏരിയയില്‍ കാളിന്ദി കുഞ്ചിലെ നിമ ആശുപത്രിയിലാണ് സംഭവം.

പരിക്കുകളോടെ രണ്ട് പേര്‍ ചികിത്സ തേടിയെത്തി. ഇവരെ ജീവനക്കാര്‍ പരിചരിച്ച്‌ ആവശ്യമായ ചികിത്സ നല്‍കി. ഇതിന് ശേഷം ഡോക്ടറെ കാണമെന്ന് ഇരുവരും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ ക്യാബിനില്‍ കയറിയ ഇരുവരും പൊടുന്നനെ തോക്കെടുത്ത് വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍ തല്‍ക്ഷണം മരിച്ചു.

സംഭവത്തിന് ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട രണ്ട് പേരെയും ഇതുവരെ കണ്ടെത്താനായില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവര്‍ ആരാണെന്ന് കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...