മനോഹരമായ കൈപ്പത്തിക്ക് അലങ്കാരമാണ് നല്ല നഖങ്ങള്‍.
നഖാലങ്കാരം പണ്ടൊക്കെ പ്രഭുവര്‍ഗ്ഗത്തിന്‍റെ ആഢ്യത്വത്തിന്‍റെ അലങ്കാരമായിരുന്നു.
അന്നത്തെക്കാലത്ത് ചെറിയ വിഭാഗം ആളുകളാണതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നത്.
എങ്കില്‍ ഇന്ന് വലിയൊരു വിഭാഗം ആളുകളുടെയും ആവശ്യമായി ഇതു മാറിയിട്ടുണ്ട്.
നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
നഖങ്ങളില്‍ ചായം പൂശുന്നവര്‍ ഇടയ്ക്കിടയ്ക്ക് അതു വൃത്തിയാക്കി അവയെ വെറുതെ വിടുക.
ബദാം എണ്ണകൊണ്ടു കൈകളും വിരലുകളും മസാജ് ചെയ്യുക.
ആഹാരത്തില്‍ പഴങ്ങളും അധികം വേവിക്കാത്ത പച്ചക്കറികളും ഉള്‍പ്പെടുത്തുക.
വെള്ളവും പഴച്ചാറുകളും ധാരാളം ഉപയോഗിക്കുക.
നാരങ്ങാനീരു കലര്‍ത്തിയ വെള്ളത്തില്‍ കൈ മുക്കിവയ്ക്കുക.
തുണി അലക്കുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കുക, ഇല്ലെങ്കില്‍ കൈ യുടെ ഭംഗി നഷ്ടപ്പെടും.