സ്വർണവിലയില്‍ വൻ വർദ്ധന

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,680 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 55,080 രൂപയായിരുന്നു.

ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,886 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,512 രൂപയുമാണ്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.

അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 97.60 രൂപയാണ്. ഒരു ഗ്രാം വെളളിയുടെ വില 97.50 രൂപയായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ ഇന്നത്തെ വില 97,600 രൂപയാണ്.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...