ഭർത്താവ് കെെക്കൂലി വാങ്ങിയാൽ ഭാര്യയ്ക്കും ശിക്ഷ

മധുര: സർക്കാർ ഉദ്യോഗസ്ഥനായ ഭർത്താവ് കെെക്കൂലി വാങ്ങിയാൽ ഭാര്യയും ശിക്ഷ അനുഭവിക്കണമാത്രേ!

മദ്രാസ് ഹെെക്കോടതിയുടേതാണ് ഈ വിചിത്ര നിരീക്ഷണം.

2017ലാണ് ശക്തിവേൽ എന്ന പൊലീസ് സബ് ഇൻസ്‌പെക്ടർക്കെതിരെ അഴിമതിക്കേസ് രജിസ്റ്റർ ചെയ്യുന്നത്.

എന്നാൽ വിചാരണയ്ക്കിടെ ശക്തിവേൽ മരിച്ചു.

തുടർന്ന് ഭാര്യ ദേവനായകിയെ കൂട്ടുപ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

തിരുച്ചിറപ്പള്ളിയിലെ സ്പെഷ്യൽ കോടതി ഇവർക്ക് ഒരു വർഷം തടവുശിക്ഷയും വിധിച്ചിരുന്നു.

സ്പെഷ്യൽ കോടതിയുടെ വിധിയിൽ അപ്പീലുമായാണ് ഇവർ ഹെെക്കോടതിയെ സമീപിച്ചത്.

എന്നാൽ ഭർത്താവിനെ കുറ്റകൃത്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കേണ്ടത് ഭാര്യയുടെ ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപ്പീൽ തള്ളുകയായിരുന്നു.

അഴിമതിയിൽ മുങ്ങിക്കിടക്കുകയാണ് ഈ രാജ്യം.

ഓരോ വീടുകളിൽ നിന്നുമാണ് അഴിമതിയുടെ ആരംഭം.

വീട്ടുലുള്ളവർ തന്നെ അതിന് കൂട്ടുനിന്നാൽ ഇതെവിടെ ചെന്ന് അവസാനിക്കുമെന്നും കോടതി ചോദിച്ചു.

1992 ജനുവരി മുതൽ 1996 ഡിസംബർ വരെയുള്ള കാലയളവിൽ 6.7 ലക്ഷം രൂപ ശക്തിവേൽ അനധികൃതമായി സമ്പാദിച്ചതായാണ് പൊലീസ് കണ്ടെത്തൽ.

കേസ് നടക്കുന്നതിനിടെ ശക്തിവേൽ മരിച്ചതിനാൽ കൂട്ടുപ്രതിയായ ദേവനായകിയ്ക്ക് കോടതി ഒരു വർഷം തടവും 1000 രൂപ പിഴയും വിധിച്ചു.

ഈ വിധി ശരിവച്ചുകൊണ്ടാണ് ഹെെക്കോടതി ദേവനായകിയുടെ അപ്പീൽ തള്ളിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പൊലീസുകാരനായ പ്രതിയുടെ ഭാര്യ നൽകിയ അപ്പീൽ തള്ളിയാണ് കോടതിയുടെ വിചിത്ര നിരീക്ഷണം.

അഴിമതിയുടെ തുടക്കം വീടുകളിൽ നിന്നാണെന്നും വീട്ടിലുള്ളവർ അഴിമതിയിൽ പങ്കാളികളായാൽ ഇതിന് അന്ത്യമുണ്ടാകില്ലെന്നും ജസ്റ്റിസ് കെ കെ രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply

spot_img

Related articles

പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം തകർത്ത് മോഷണം: പ്രതി പിടിയിൽ

ആലപ്പുഴ ബീച്ചിൽ നഗരസഭ പണിത പബ്ലിക് ടോയ്‌ലറ്റ് സമുച്ചയം ഉദ്ഘാടനത്തിന് മുമ്പ് തകർത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് കൊച്ചുതോപ്പിൽ ടി...

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊല്ലം പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു.എസ്‌എന്‍ പുരം സ്വദേശിനിയായ ശാരുവാണ് കൊല്ലപ്പെട്ടത്. യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ലാലുമോന്‍ ആത്മഹത്യ ചെയ്തു....

കഞ്ചാവുമായി യുവാവ് പിടിയിൽ

കായംകുളം വള്ളികുന്നത്ത് ഏഴ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ.കാഞ്ഞിരംത്തുമൂട് മേലാത്തറ കോളനിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ വള്ളികുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്കുമാറിനെ(47) ആണ്...

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ചു

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ പി ജിമ്മിലെ ട്രെയിനർ സാബിത്ത് (35) ആണ് കൊല്ലപ്പെട്ടത്. വി കെ സി...