വീണ്ടും 10 കോടിയുടെ സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ

തിരുവനന്തപുരം : 12 കോടിക്ക് ശേഷം വീണ്ടും 10 കോടിയുടെ സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പ‌ർ ടിക്കറ്റിന്റെ വില്പന ആരംഭിച്ചു കഴിഞ്ഞു.

മേയ് 29ന് നടന്ന വിഷു ബമ്പർ നറുക്കെടുപ്പിന് പിന്നാലെയായിരുന്നു മൺസൂൺ ബമ്പർ ടിക്കറ്റ് റിലീസ് ചെയ്തത്. ​

10 കോടിയാണ് മൺസൂൺ ബമ്പറിന്റെ ഒന്നാംസമ്മാനം. ടിക്കറ്റ് വില 250 രൂപയാണ്. രണ്ടാംസമ്മാനം ഒരു കോടി വീതം അഞ്ചുപേർക്കും മൂന്നാംസമ്മാനം 10 ലക്ഷം രൂപവീതം 5 പേർക്കും ലഭിക്കും.

ജൂലായ് 26നാണ് നറുക്കെടുപ്പ് നടക്കുക.​

വിഷു ബമ്പറിന്റെ ഒന്നാംസമ്മാനമായ 12 കോടി നേടിയ ഭാഗ്യവാൻ ആലപ്പുഴ പഴവീട് പ്ലാംപറമ്പിൽ വീട്ടി വിശ്വംഭരനാണ്.

76കാരനായ വിശ്വംഭരൻ സഹോദരി സുമതിക്കുട്ടിയെ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ടിക്കറ്റ് നറുക്കെടുപ്പിന് രാവിലെ വാങ്ങി വിജയം ഉറപ്പിക്കുകയായിരുന്നു.

തുടർന്ന് സഹോദരിയുടെ മരുമകൾ ഇന്ദു സുരേഷിനെയും കൂട്ടി ആലപ്പുഴ കൈതവനയിലെ തൃക്കാർത്തിക ലോട്ടറി ഏജൻസിയിലെത്തി.

ഇതോടെ കേരളം കാത്തിരുന്ന ഭാഗ്യവാൻ വെളിച്ചത്തായി.സി.ആർ.പി.എഫിലായിരുന്നു വിശ്വംഭരൻ.

20 വർഷത്തെ സേവനത്തിനൊടുവിൽ ലാൻസ് നായിക് ആയിരിക്കെ വോളന്ററി റിട്ടയർമെന്റ് എടുത്തു.

എറണാകുളത്തെ ധനകാര്യ സ്ഥാനപനത്തിൽ സെക്യൂരിറ്റിയായി പ്രവർത്തിച്ചു.

കൊവിഡ് കാലത്ത് ജോലി ഉപേക്ഷിച്ചു.

അഞ്ചു വർഷമായി ലോട്ടറിയെടുക്കുന്ന വിശ്വംഭരന്,​ അയ്യായിരം രൂപവരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

ഇത്തവണ രണ്ടു ടിക്കറ്റെടുത്തു.

പഴവീട്ടിലെ സബ് ഏജന്റ് ജയലക്ഷ്മിയുടെ കൈയിൽ നിന്നെടുത്തതാണ് സഹോദരിയെ ഏൽപ്പിച്ചത്.

പഴവീട് ദേവീക്ഷേത്രത്തിനു സമീപത്തെ ലോട്ടറിക്കടയിൽ നിന്നെടുത്തത് സ്വന്തം കൈയിലും.

പ്രസന്നകുമാരിയാണ് ഭാര്യ.

ടെക്നോപാർക്ക് ജീവനക്കാരി വീണയും സ്കൂൾ അദ്ധ്യാപിക വിദ്യയും മക്കളാണ്.

വിഷു ബമ്പറിന്‍ രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കിയിരുന്നു.

10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലായിരുന്നു മറ്റ് സമ്മാനഘടനകള്‍.

അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കി.

ഇപ്പോഴിതാ 10 കോടിയുടെ സമ്മാനവുമായി കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പർ മറ്റൊരു ഭാഗ്യവാനെ തേടുകയാണ്.

Leave a Reply

spot_img

Related articles

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...

റിലയൻസിന്റെ പുതിയ ഐസ്‌ക്രീം ബ്രാൻഡ് ‘ബോംബെ ക്രീമറി’ വിപണിയിലെത്തി; വില 10 രൂപ മുതൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ എഫ്.എം.സി.ജി വിഭാഗമായ റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ആർ.സി.പി.എൽ) ഐസ്‌ക്രീം വിപണിയിലേക്ക് ചുവടുവെച്ചുകൊണ്ട് പുതിയ ബ്രെൻഡായ 'ബോംബെ ക്രീമറി' (Bombay Creamery)...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...