ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നു, സംസ്ഥാന ഭരണത്തിൻ്റെ പ്രതിഫലനമാണെന്ന് പറയാൻ സാധിക്കില്ല; എം. സ്വരാജ്

ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നു, സംസ്ഥാന ഭരണത്തിൻ്റെ പ്രതിഫലനമാണെന്ന് പറയാൻ സാധിക്കില്ല. എം. സ്വരാജ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമായിട്ടാണ് എൽഡിഎഫ് കാണുന്നത്. നാടിൻ്റെ വികസനവും, ജനങ്ങളുടെ ബാധിക്കുന്ന കാര്യങ്ങളും ചർച്ച ചെയ്യാനാണ് ഞങ്ങൾ ശ്രമിച്ചത്. ഇത് മണ്ഡലത്തിൽ പ്രതിഫലിച്ചോ എന്നതിൽ സംശയമുണ്ട്.ഞങ്ങൾ ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഞങ്ങൾ ഉൾക്കൊള്ളും ബോധ്യപ്പെടുത്തേണ്ടവ ബോധ്യപ്പെടുത്തും. ഉൾക്കൊണ്ട പാഠങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോകും.തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിൻ്റെ ഭരണത്തിൻ്റെ പ്രതിഫലനമാണെന്ന് പറയാൻ സാധിക്കില്ല.എൽഡിഎഫിന്റെ സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ നിരാകരിച്ചു എന്ന് കരുതുന്നില്ല. ഇത്തരം കാര്യങ്ങളെ വിലയിരുത്തിയിട്ടാണ് ജനം വോട്ട് ചെയ്തതെന്ന് പ്രാഥമിക ഘട്ടത്തിൽ ഒരിക്കലും പറയാൻ കഴിയില്ല. ബാക്കി കാര്യങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്യും.ഉൾക്കൊള്ളേണ്ടവ ഞങ്ങൾ ഉൾക്കൊള്ളും, ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും.കറകളഞ്ഞ മതനിരപേക്ഷതയാണ് ഞങ്ങൾ മുന്നോട്ടു വച്ചത്. ഇതിൽ പിശകുണ്ട് എന്ന് ഇപ്പോഴും കരുതുന്നില്ല. ഒരു വർഗീയവാദിയുടെയും പിന്തുണ തങ്ങൾക്ക് ആവശ്യമില്ലെന്നും, ജയപരാജയങ്ങളെ രാഷ്ട്രീയമായിത്തന്നെ കാണുകയാണെന്നും എം.സ്വരാജ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...