നടിയും സോഷ്യൽ മീഡയയിലെ വിവാദതാരവുമായ രാഖി സാവന്ത് മൂന്നാമതും വിവാഹിതയാകുന്നു. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും പരസ്പരം ആശ്രയിക്കാതെ പറ്റില്ല. എനിക്ക് പാകിസ്താൻകാരെ ഇഷ്ടമാണ്. എനിക്ക് അവിടെ ആരാധകരുമുണ്ട്.പാകിസ്താനിൽ മുസ്ലീം ആചാര പ്രകാരമാകും വിവാഹം. സ്വീകരണം ഇന്ത്യയിലാകും. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്താനി നടനും നിർമാതാവുമായ ദോദിഖാനെയാണ് താൻ വിവാഹം കഴിക്കാൻ പോകുന്നതെന്ന് നടി അഭിമുഖത്തിൽ സ്ഥിരീകരിച്ചു.ഞാൻ പാകിസ്താനിൽ പോയപ്പോൾ എനിക്ക് നിരവധി വിവാഹാലോചനകൾ വന്നിരുന്നു. അതിൽ നിന്ന് നല്ലൊരെണ്ണം ഞാൻ തിരഞ്ഞെടുക്കും. മുൻ വിവാഹങ്ങളിൽ ഞാൻ എങ്ങനെ പീഡിപ്പിക്കപ്പെട്ടുവെന്ന് എനിക്കറിയാം.