കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണന്ന് കാട്ടി കെ സുധാകരൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.സീറ്റ് വിഭജനത്തിന് അതൃപ്തി പുകയുന്നതിനിടെ ആണീ പോസ്റ്റ്. ഇന്ന് സ്ഥാനാർത്ഥി നിർണയ യോഗം ഡൽഹിയിൽ നടക്കുന്നതിനിടെ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. അതിനിടെയാണീ ഈ പോസ്റ്റ് ഫേസ്ബുക്കിൽ പ്രത്യക്ഷപെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല .ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.

കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.

എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.

Leave a Reply

spot_img

Related articles

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്ന് ഹൈക്കോടതി

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി.നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണമെന്ന് കോടതി...

‘ജീവിതത്തിലെ ആദ്യ അനുഭവം, ധൈര്യമായി എങ്ങനെ ജോലി ചെയ്യും’: ഭക്ഷണത്തിലെ പുഴു വിവാദത്തില്‍ പഴയിടം

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം പൂര്‍ണ്ണമായും നിഷേധിച്ച് പഴയിടം മോഹനന്‍ നമ്പൂതിരി.പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും ഇത് തന്റെ ജീവിതത്തിലെ ആദ്യ...

സ്‌കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റില്‍

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ സാമ്പാറില്‍ പുഴുവുണ്ടെന്ന സംശയത്തില്‍ വീഡിയോ എടുത്ത അധ്യാപകൻ അറസ്റ്റില്‍.എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്‌കൂളിലെ അധ്യാപകൻ...

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തട്ടിപ്പ് : നുണ പരിശോധനയ്ക്ക് ഒരുങ്ങി വിജിലൻസ്

കോട്ടയം നഗരസഭയുടെ പെൻഷൻ ഫണ്ടിൽ നിന്ന് 2.40 കോടി രൂപ തട്ടിയെടു കേസിൽ മുൻ ക്ലർക്ക് അഖിൽ സി. വർഗ്ഗീസിനെ നുണപരിശോധനയ്ക്ക് വിധേയമാക്കും. പണം...