ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി

തിരുവനന്തപുരം ചാലയിലെ വി എസ് ഹോട്ടലിൽ ഗ്യാസ് കുറ്റികൾ മോഷണം പോയി.പുലർച്ച രണ്ട് മണിയോടെയാണ് ഗ്യാസ് നിറയെ ഉള്ള കുറ്റി മോഷണം പോയത്. പകുതി ഉപയോഗിച്ചത് രണ്ടെണ്ണം അവിടെയുണ്ടായിരുന്നെങ്കിലും മോഷ്ടാവ് അതെടുത്തില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈദ്യുതി ഓഫ് ചെയ്‌തതിന് ശേഷമാണ് മോഷ്ടാവ് അകത്ത് കയറിയത്. മൂന്നെണ്ണം അടുക്കളയിലുണ്ടായിരുന്നു. അതിൽ പകുതി ഉപയോഗിച്ച് രണ്ടെണ്ണം ഒഴിവാക്കി നിറയെ ഉളള കുറ്റിയാണ് മോഷ്ടിച്ചത്. ഇന്ന് വൈകിട്ടോടെ ഹോട്ടൽ പൂട്ടേണ്ടി വരുമെന്ന് ഹോട്ടൽ ഉടമ അർച്ചന പറയുന്നു.വെളുപ്പിനെ എത്തിയപ്പോഴാണ് ലൈറ്റില്ലെന്ന് കണ്ടതും ഫ്യൂസൂരിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ടതുമെന്ന് അർച്ചന പറയുന്നു. ക്യാമറ കണ്ടപ്പോൾ കയ്യിലിരുന്ന ചാക്ക് ഉപയോഗിച്ച് തല മൂടിയാണ് മോഷണം നടത്തുന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മോഷ്ടാവിനെക്കുറിച്ച് സംശയമുള്ളതായും അക്കാര്യം പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും അർച്ച പറഞ്ഞു.

Leave a Reply

spot_img

Related articles

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി

ബിവറേജസ് കോർപ്പറേഷൻ സാമ്പത്തിക നഷ്ടത്തിലാകാൻ കാരണം എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനങ്ങൾ: എക്സൈസ് മന്ത്രി എം. ലിജു.ബെവ്കോ ഇപ്പൊഴല്ല നഷ്ടത്തിലായത് എന്നും, എൽ.ഡി.എഫ് സർക്കാർ എടുത്ത...

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

നെല്ലെടുപ്പില്‍ കേന്ദ്ര താങ്ങുവില വിഹിതത്തില്‍ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്.രണ്ടാംവിള നെല്ലെടുപ്പില്‍ സംസ്ഥാന പ്രോത്സാഹന വിഹിതം പൂര്‍ണതോതില്‍ സംസ്ഥാനം...

എ എൻ ഷംസീറിന് ലീഗ് മനസ്സെന്ന് വെള്ളാപ്പള്ളി

എ എൻ ഷംസീർ യഥാർഥ ലീഗുകാരനാണ്, കമ്മ്യൂണിസ്റ്റുകാരനല്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.ഷംസീറിന് കമ്മൂണിസ്റ്റ് മനസല്ല, ലീഗ്...

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം

മുത്തങ്ങ പോലീസ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം .കേസിലെ വിചാരണക്കോടതിയായ കല്‍പ്പറ്റ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ശിക്ഷാവിധിയില്‍ പിഴവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി.കേസിലെ...