ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല; രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചിട്ടില്ലെന്നും മുൻ റെയ്ഡുകളിലും ഒന്നും കിട്ടിയിട്ടില്ലെന്നും എന്തിനും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ലെന്നും ബിജെപിയുടെ അപകടകരമായ രാഷ്ട്രീയത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി.വീണയുടെ ‘ലേഖർ’ എന്ന സ്ഥാപനം വർഷങ്ങൾക്ക് മുൻപ് സുഹൃത്തുക്കളുമായി ചേർന്ന് മാന്യമായി ബിസിനസ്സ് നടത്തുന്നതിനായി തുടങ്ങിയതാണെന്ന് അദ്ദേഹം വിശദീകരിച്ചു. എക്സാലോജിക് സേവനം നൽകിയാണ് അക്കൗണ്ട് വഴി പണം സ്വീകരിച്ചതെന്നും, താൻ നൽകിയ നോമിനേഷൻ പേപ്പറിലും ലേഖർ സ്ഥാപനത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാഷ്ട്രീയനേതാവിന്റെ മകളും ഭാര്യയുമായതുകൊണ്ട് മാത്രം ഒരാൾ ബിസിനസ്സ് നടത്തരുതെന്ന് പറയുന്നത് ശരിയല്ലെന്നും, ഭർത്താവ് എന്ന നിലയിൽ വീണയോട് വെറുതെയിരിക്കാതെ ബിസിനസ്സ് ചെയ്യണമെന്നാണ് താൻ പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ‘ലേഖർ ഇന്ത്യാ’ കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ സ്ഥാപനം നിലവിൽ പ്രവർത്തിക്കുന്നുണ്ടോ എന്നതിനും എവിടെയാണ് പ്രവർത്തിക്കുന്നത് എന്നതിനും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. വിഷയത്തെ രാഷ്ട്രീയമായി നേരിടാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും, ഇഡിയെ ഭയപ്പെട്ട് ബിജെപിയിലെത്തിയ കോൺഗ്രസുകാരെ പോലെയാകില്ല താനെന്നും തല പോയാലും ബിജെപിക്കെതിരെ പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Leave a Reply

spot_img

Related articles

മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നു

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വിജിലൻസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരിക്കുമെന്നാണ്...

തലസ്ഥാന നഗരം ഓണത്തിന് ഒരുങ്ങുന്നു: ഓണം ടൂറിസം വാരാഘോഷത്തിന് 24ന് തുടക്കം

കേരളത്തിന്റെ സാംസ്‌കാരിക തനിമയും ആഘോഷപ്പെരുമയും വിളിച്ചോതുന്ന ‘ഓണം ടൂറിസം വാരാഘോഷം ഈ മാസം 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ വിപുലമായ രീതിയിൽ...

പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്

രാഷ്ട്രീയ നാടകങ്ങൾക്കിടെ പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്.കോൺഗ്രസ് വിമത മായാ രാഹുലും യുഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിയുമാണ് മത്സര രംഗത്തുള്ളത്.ചെയർപേഴ്സൺ സ്ഥാനത്തേക്ക്...

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങ്: വന്ദേമാതരം ആലപിക്കാത്തതിൽ വിശദീകരണവുമായി സുരേഷ് ഗോപി

എറണാകുളം - ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധം കേന്ദ്രമന്ത്രി സുരേഷ് ഗോപി തള്ളി.ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ...