മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുന്നു

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വിജിലൻസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരിക്കുമെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തുവരും. സേവന നികുതി വെട്ടിപ്പിൽ നടക്കുന്ന എസ്‌.ഐ.ടി അന്വേഷണത്തിന് പുറമേയാണ് നിലവിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി 22.68 കോടി രൂപ അടയ്ക്കാത്തതിലാണ് അന്വേഷണം നടക്കുന്നത്.കേസ് അന്വേഷിക്കാൻ ജി.എസ്.ടി നിയോഗിച്ച അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം കാഞ്ഞങ്ങാട് നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. കാഞ്ഞങ്ങാട് ജി.എസ്.ടി ഓഫീസിലെ ഉദ്യോഗസ്ഥനാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസറുടെ മൊഴിയെടുത്തിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് നോട്ടീസ് അയച്ചിട്ടും തുടർ നടപടി എടുക്കാതിരുന്നതിൽ വിശദീകരണവും തേടി.വിശദവിവരങ്ങൾ ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന കള്ളക്കളികളുടെ കൂട്ടത്തിൽ നികുതി വെട്ടിപ്പും ഉണ്ടായോ എന്നതിലാണ് വിശദമായ അന്വേഷണം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് കിട്ടിയ പരാതികളിലാണ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണത്തിന് നിർദേശം നൽകിയത്. ഡെപ്യൂട്ടി കമ്മീഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ സംഘം അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ജി.എസ്.ടി ഇനത്തിലെ 22.68 കോടി അടച്ചില്ലെന്ന് 2025 ജൂണിലാണ് കണ്ടെത്തിയത്. കാഞ്ഞങ്ങാട് ജി.എസ്.ടി ഇന്റലിജൻസ് ഓഫീസ് അഞ്ച് തവണ നോട്ടീസ് നൽകിയെങ്കിലും കമ്പനി അവഗണിച്ചു. എന്നിട്ടും തുടർ നടപടി എടുത്തില്ല. തുടർന്ന് കഴിഞ്ഞ ജൂലൈയിൽ വീണ്ടും സമൻസ് നൽകിയിരുന്നു. നികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ ഇതിനിടെ സ്ഥലംമാറ്റുകയും ചെയ്തു.

Leave a Reply

spot_img

Related articles

ഇഡി റെയ്ഡിൽ ഭയപ്പെട്ട് ഓടില്ല; രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പി.എ. മുഹമ്മദ് റിയാസ്

ഇഡി റെയ്ഡിൽ നിയമവിരുദ്ധമായി ഒന്നും ലഭിച്ചിട്ടില്ലെന്നും മുൻ റെയ്ഡുകളിലും ഒന്നും കിട്ടിയിട്ടില്ലെന്നും എന്തിനും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി....

തലസ്ഥാന നഗരം ഓണത്തിന് ഒരുങ്ങുന്നു: ഓണം ടൂറിസം വാരാഘോഷത്തിന് 24ന് തുടക്കം

കേരളത്തിന്റെ സാംസ്‌കാരിക തനിമയും ആഘോഷപ്പെരുമയും വിളിച്ചോതുന്ന ‘ഓണം ടൂറിസം വാരാഘോഷം ഈ മാസം 24 മുതൽ 30 വരെ തലസ്ഥാന നഗരിയിൽ വിപുലമായ രീതിയിൽ...

പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്

രാഷ്ട്രീയ നാടകങ്ങൾക്കിടെ പാലാ നഗരസഭാ ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് ഇന്ന്.കോൺഗ്രസ് വിമത മായാ രാഹുലും യുഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിയുമാണ് മത്സര രംഗത്തുള്ളത്.ചെയർപേഴ്സൺ സ്ഥാനത്തേക്ക്...

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങ്: വന്ദേമാതരം ആലപിക്കാത്തതിൽ വിശദീകരണവുമായി സുരേഷ് ഗോപി

എറണാകുളം - ബെംഗളൂരു വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിനെതിരായ ബിജെപി പ്രതിഷേധം കേന്ദ്രമന്ത്രി സുരേഷ് ഗോപി തള്ളി.ദേശീയ ഗീതം ആലപിക്കുന്നതിന് പ്രോട്ടോക്കോൾ...