കൃത്രിമമായി പഴുത്ത മാമ്പഴം എങ്ങനെ തിരിച്ചറിയാം എന്നതിനെപ്പറ്റി നിങ്ങൾ ഒരു തവണ എങ്കിലും ചിന്തിച്ചിച്ചുണ്ടോ?.
മാമ്പഴം വാങ്ങുന്ന കാര്യം വരുമ്പോൾ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. കാരണം ഇന്ന് കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കടകളിൽ വിൽക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
കൃത്രിമമായി പഴുത്ത മാമ്പഴം തിരിച്ചറിയാൻ വഴികളുണ്ട്.
രാസവസ്തുക്കളുടെ ഉപയോഗം മൂലം മാമ്പഴം ചതഞ്ഞ രീതിയിലോ പാടുകളോ പോലുള്ള ബാഹ്യമായ കേടുപാടുകൾ ഉണ്ടാകാം.
സ്വാഭാവികമായും പഴുത്ത മാമ്പഴങ്ങളേക്കാൾ കൂടുതൽ മഞ്ഞയോ ഓറഞ്ചോ നിറം കാണപ്പെടുന്നു.
കൃത്രിമമായി പാകമായ മാമ്പഴം സ്വാഭാവികമായി പഴുത്ത മാമ്പഴങ്ങളേക്കാൾ മൃദുവായിരിക്കും.
മാമ്പഴത്തിന് വ്യത്യസ്ത രുചി ഉണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതായിരിക്കാം.
മാമ്പഴത്തിന് പ്രത്യേക തരത്തിലുള്ള മണമുണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതായിരിക്കാം.