കഞ്ചാവുമായി രണ്ട് പേർ പിടിയില്‍

കഞ്ചാവുമായി രണ്ട് പേർ പിടിയില്‍ ആയി. പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബു,

ചെറുതോണി ഗാന്ധിനഗർ സ്വദേശി അനീഷ് എന്നിവരാണ് പിടിയിലായത്.

ഇടുക്കിയിലെ ചേലച്ചുവട് ബസ് സ്റ്റാൻഡിന് സമീപം വച്ചാണ് 5.929 കിലോഗ്രാം കഞ്ചാവുമായി ഇവരെ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്.


തുടർന്ന് അനീഷിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരപ്രകാരം വീട് റെയ്ഡ് ചെയ്തു.

തുടർന്ന്, 8.404 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം ഡി സി സ്ക്വാഡും,

ഇടുക്കി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ഓപ്പറേഷനിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...