ഐ ഐ എച്ച് ആറും ഐസിഫോസും ധാരണാപത്രം ഒപ്പുവെച്ചു

കേരള സർക്കാർ ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ വകുപ്പിനുകീഴിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ – ഹാർഡ്‌വെയർ ഗവേഷണ സ്ഥാപനമായ ഐസിഫോസും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിനു കീഴിലുള്ള ഹോർട്ടികൾച്ചറൽ രംഗത്തെ പ്രമുഖ ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ചും സഹകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് ധാരണാപത്രം ഒപ്പുവെച്ചു. സ്വതന്ത്ര ഹാർഡ്‌വെയർ, ഐഒടി, കാലാവസ്ഥ നിരീക്ഷണം, എംൽ/എഐ തുടങ്ങിയ സാങ്കേതിക മേഖലയിലുള്ള ഐസിഫോസിന്റെ വൈദഗ്ധ്യവും കാർഷികമേഖലയിലുള്ള ഐഐഎച്ച്ആറിന്റെ വൈദഗ്ധ്യവും കാർഷിക/ഹോർട്ടികൾച്ചറൽ മേഖലയിൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരസ്പര സഹകരണത്തിന് ധാരണയിൽ എത്തിച്ചേർന്നത്. ബെംഗളൂരുവിലെ ഐഐഎച്ച്ആർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ ഐഐഎച്ച്ആർ മേധാവി ഡോ. തുഷാർ കാന്തി ബെഹ്റയും ഐസിഫോസ് മേധാവി  ഡോ. സുനിൽ ടി ടി യും ധാരണാപത്രത്തിൽ ഒപ്പുവച്ചു.  ഐ ഐ എച്ച് ആർ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. ഇ . ശ്രീനിവാസ റാവു, ഡോ. സെന്തിൽ കുമരൻ, ഡോ. ജി കരുണാകരൻ, ഡോ. ശ്രീധർ കുട്ടം, ഐസിഫോസ് മാനേജർ ജയകുമാർ കെ.എസ് എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു.പവന് 920 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 71000 ത്തിന് താഴെയെത്തി. വിപണിയിൽ ഇന്ന് ഒരു പവൻ...

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻകുതിപ്പ്.ഒരു പവന് 760 രൂപ വർധിച്ച്‌ 72,120 രൂപയായി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം...

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...