ലഹരി വസ്തുക്കളുമായി വനിതയടക്കം 6 പേര്‍ കൊച്ചിയിൽ പിടിയിലായി

കൊക്കയ്ൻ, മെത്താംഫിറ്റമിൻ, ക‌ഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുമായി വനിതയടക്കം 6 പേര്‍ കൊച്ചിയിൽ പിടിയിലായി.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എളമക്കരയിലെ ലോ‍ഡ്ജിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ അറസ്റ്റിലായത്. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ളവരാണ് പിടിയിലായ പ്രതികൾ.

ചെറിയ അളവിലുള്ളതാണ് പിടിച്ചെടുത്ത ലഹരിയെന്നാണ് വിവരം. ഇവർ സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കുമായാണ് ലഹരി എത്തിച്ചത്.


പിടിയിലായ പ്രതികൾ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് വിൽപ്പന നടത്തുകയായിരുന്നു.

പിടിയിൽ ആയവരിൽ ചിലർ മുൻപ് സമാന കേസുകളിൽ അറസ്റ്റിലായവരാണെന്ന് പൊലീസ് പറയുന്നു.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...