‘ഞാൻ സഞ്ജുവിന്റെ ആരാധകൻ, എല്ലാ ഫോർമാറ്റിലും കളിപ്പിക്കണം’; മുൻ താരം എബി ഡിവില്ലിയേഴ്സ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയ ശേഷം ക്രിക്കറ്റിലെ നിരവിധി മഹാരഥൻമാരാണ് സഞ്ജു സാംസണെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തിയത്. ടി20 ഫോർമാറ്റിൽ ഓപ്പണിംഗിൽ ഇറങ്ങി സ്ഥിരതയുള്ള പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിനെ ആസ്ഥാനത്ത് സ്ഥിരമായി കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ടി20 ഫോർമാറ്റിൽ തുടർച്ചായി സെഞ്ച്വറിനേടിയ സഞ്ജുവിനെ മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി, മുൻ ഇന്ത്യൻ താരങ്ങളായ മുഹമ്മദ്കൈഫ് ,സുരേഷ് റെയ്ന , ഹർഭജൻ സിംഗ് എന്നിവരെല്ലാം അഭിനന്ദിച്ചിരുന്നു.സഞ്ജുവിനെ ക്രിക്കറ്റിന്റെഎല്ലാ ഫോർമറ്റിലും കളിപ്പിക്കണമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ എബി ഡിവില്ലിയേഴ്സ്. താൻ സഞ്ജുവിന്റെ ആരാധകനായി മാറിയെന്നും താരം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. മികച്ച ഫോമിൽ തുടരുന്ന സഞ്ജുവിന്റെ സെഞ്ച്വറി പ്രകടനത്തെ പരാമർശിച്ചായിരുന്നു താരത്തിന്റെ പ്രതികരണം

Leave a Reply

spot_img

Related articles

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...

ഐപിഎൽ:ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം

ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ...

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി ആദിത്യ ബൈജു

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി...