മധ്യപ്രദേശില്‍ 3 കുട്ടികളെ മര്‍ദ്ദിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അജ്ഞാതനെതിരെ കേസ്

മധ്യപ്രദേശിലെ രത്ലാം ജില്ലയില്‍ ആറുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ ആവര്‍ത്തിച്ച് തല്ലുകയും ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അജ്ഞാതനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസമാണ് വിവാദമായ സംഭവം നടന്നത്. അതിക്രമവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. കുട്ടികളെ മര്‍ദ്ദിച്ചയാളുടെ കൂട്ടാളിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.വ്യാഴാഴ്ച അതിക്രമത്തിനിരയായ കുട്ടികളും രക്ഷിതാക്കളും മനക് ചൗക്ക് പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. കുട്ടികളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നുവെന്നും ഒരു മാസം മുന്‍പുള്ള വീഡിയോ ആയിരുന്നു ഇതെന്നും രത്‌ലാം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് ഖക പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനും പ്രതികളെ കണ്ടെത്താനും സൈബര്‍ ടീമിനോട് ആവശ്യപ്പെട്ടി

Leave a Reply

spot_img

Related articles

അന്യായമായ തപാൽ പാർസൽ ചാർജ് വർദ്ധനവ് പിൻവലിക്കണം: ഫെഡറേഷൻ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ്

കൊച്ചി- തപാൽ പാർസൽ ചാർജ്ജ് ഇരട്ടിയായി വർദ്ധിപ്പിച്ച തപാൽ വകുപ്പിൻ്റെ അന്യായമായ നടപടി പിൻവലിക്കണമെന്ന് ഫെഡറേഷൻ ഓഫ് മലയാളം ബുക്ക്...

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌)...

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ആഗസ്ത് 17ന് ദേശീയ പ്രക്ഷോഭത്തിനു ബിഎംഎസ് ദേശീയ സമിതി തീരുമാനം .രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം നടത്തും.ഇഎസ്‌ഐ പരിധി 21,000ല്‍...