മൂന്നാറില്‍ കാട്ടാന ഓടികൊണ്ടിരുന്ന കാര്‍ ചവിട്ടി മറിച്ചു

മൂന്നാറില്‍ കാട്ടാന ഓടികൊണ്ടിരുന്ന കാര്‍ ചവിട്ടി മറിച്ചു. മൂന്നാര്‍ ദേവികുളം റോഡില്‍ സിഗ്‌നല്‍ പോയിന്റിന് സമീപമാണ് സംഭവം. വിദേശ സഞ്ചാരികള്‍ യാത്ര ചെയ്ത ഇന്നോവ കാറാണ് കാട്ടാന ചവിട്ടി മറിച്ചത്. കാര്‍ റോഡില്‍ തലകീഴായി മറിഞ്ഞു കിടക്കുകയായിരുന്നു.

പ്രദേശത്തുണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു. യുകെയിലെ ലിവര്‍പൂളില്‍ നിന്നെത്തിയ നാല് സഞ്ചാരികളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് കാര്യമായ പരുക്കുകള്‍ ഇല്ല. സമീപത്തുണ്ടായിരുന്നവരാണ് കാര്‍ ഉയര്‍ത്തി കാറിനുള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്.

ആര്‍ആര്‍റ്റി സംഘമെത്തിയാണ് കാട്ടാനയെ തുരത്തിയത്. ആന എവിടെ നിന്നാണ് വന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല. ഇനിയും ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.

Leave a Reply

spot_img

Related articles

കോട്ടയം ജില്ലയിലെ രണ്ട് കല്യാണ മണ്ഡപങ്ങളിൽ ഭക്ഷണം എത്തിക്കാതെ കാറ്ററിങ് സംഘം വഞ്ചിച്ചതായി പരാതി

കോട്ടയം ജില്ലയിലെ രണ്ട് കല്യാണ മണ്ഡപങ്ങളിൽ വിവാഹച്ചടങ്ങിന് ഭക്ഷണം എത്തിക്കാതെ കാറ്ററിങ് സംഘം വഞ്ചിച്ചതായി പരാതി.മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലുമാണ് വിവാഹച്ചടങ്ങുകളിൽ വധുവിൻ്റെ കുടുംബക്കാർക്ക്...

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നുമുതൽ രണ്ട് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ...

നീരേറ്റുപുറം പമ്പ ജലമേളയിൽ ചെറുതന ചുണ്ടൻ ജേതാക്കൾ

പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടന്ന 69-ാമത് നീരേറ്റുപുറം പമ്പ ജലമേളയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന ചുണ്ടൻ ജേതാക്കളായി .ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ...

പി എസ് സിയുടെ നിർണായക യോഗം ഇന്ന്

പി എസ് സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ പിഎസ്‌സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനില്ക്കുന്നതിനിടെ പി എസ് സിയുടെ നിർണായക...