ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇന്ന് ചിരവൈരികളായ ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടം

നസ്സാവു കൗണ്ടി ഇന്റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ തീ പാറുമെന്നുറപ്പ്. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്നോടിയായി അമേരിക്കയോട് സൂപ്പർ ഓവറിലേറ്റ അപ്രതീക്ഷിത പരാജയം പാക്കിസ്ഥാനെ സമ്മർദ്ദത്തിലാക്കുമ്ബോള്‍ ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് രോഹിത്തും സംഘവുമിറങ്ങുന്നത്.

34,000 സീറ്റുകളുള്ള സ്റ്റേഡിയത്തിലാണ് മെഗാ ഫൈറ്റ് അരങ്ങേറുക. നസ്സാവുവില്‍ ഈ ലോകകപ്പില്‍ ഒരുക്കിയ പിച്ചുകളെക്കുറിച്ച്‌ ഇതിനകം തന്നെ വിമർശനങ്ങളുയർന്നു കഴിഞ്ഞു. പിച്ചില്‍ പരിചിതമല്ലാത്തതും ഏറ്റുമുട്ടലിന് മുമ്ബുള്ള അവസ്ഥയുമായി പൊരുത്തപ്പെടാൻ പരിമിതമായ സമയവും ഉള്ളതിനാല്‍ പാകിസ്ഥാന് വലിയ സമ്മർദ്ദത്തിലാവും മൈതാനത്തിറങ്ങുക.ഇന്ന് രാത്രി 8 മണിക്ക് (IST) ആരംഭിക്കും.സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിന് 2024ലെ മുഴുവൻ ടി20 ലോകകപ്പിന്റെയും ടെലികാസ്റ്റിംഗ് അവകാശമുണ്ട്. ഒപ്പം തന്നെ മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് ഡിസ്നി+ഹോട്ട്സ്റ്റാറിലും ലഭ്യമാകും.

ഇന്ത്യ vs പാകിസ്ഥാൻ സ്ക്വാഡുകള്‍

ഇന്ത്യ: രോഹിത് ശർമ (സി), ഹാർദിക് പാണ്ഡ്യ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

പാകിസ്ഥാൻ: ബാബർ അസം (സി), അബ്രാർ അഹമ്മദ്, അസം ഖാൻ, ഫഖർ സമാൻ, ഹാരിസ് റൗഫ്, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് ആമിർ, മുഹമ്മദ് റിസ്വാൻ, നസീം ഷാ, സയിം അയൂബ്, ഷദാബ് ഖാൻ, ഷഹീൻ ഷഹ്മാൻ അഫ്രീദി, യു.എസ്. ഖാൻ.

Leave a Reply

spot_img

Related articles

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ പുരുഷ - വനിതാ ടീമുകളിലായി ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ.വനിതാ ടീമിന്റെ ക്യാപ്റ്റനായി എറണാകുളം വൈപ്പിന്‍ നായരമ്ബലം സ്വദേശി...

രചിൻ രവീന്ദ്ര; പ്ലെയർ ഓഫ് ദി ടൂർണ്ണമെൻ്റ്

ന്യൂസിലൻഡിൻ്റെ രചിൻ രവീന്ദ്ര ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിലെ താരം. ബാറ്റിംഗിലും, ബൗളിംഗിലും പുലർത്തിയ മികവിനെ അടിസ്ഥാനമാക്കിയാണ്ഇ ന്ത്യൻ വംശജൻ കൂടിയായ രചിനെ ടൂർണ്ണമെൻ്റിലെ...

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ കിരീടം ഇന്ത്യയ്ക്ക്

ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തോൽപ്പിച്ചാണ് ഐ സി സി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ മൂന്നാം തവണ മുത്തമിടുന്നത്. സ്കോർ - ന്യൂസിലൻഡ് 251/9(50)...

ചാമ്പ്യൻസ് ട്രോഫി; ന്യൂസിലൻഡ് ഫൈനലിൽ

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ന്യൂസിലൻഡ് ഫൈനലിൽ. സെമി പോരാട്ടത്തിൽ ദക്ഷിണാ ഫ്രിക്കയെ 50 റൺസിന് പരാജ യപ്പെടുത്തിയാണ് ന്യൂസിലൻഡ് ഫൈനലിൽ കടന്നത്. സ്കോർ...