കുളത്തൂര്‍മൂഴി പരുത്തിമൂട് പത്തനാട് പഴുക്കാകുളം റോഡ് ഉദ്ഘാടനം ചെയ്തു – ഡോ. എന്‍. ജയരാജ്.
കുളത്തൂര്‍മൂഴി പരുത്തിമൂട് പത്തനാട് പഴുക്കാകുളം റോഡ് ആധുനിക നിലവാരത്തില്‍ ബി എം ബി സി ആക്കിയതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ഓണ്‍ലൈനായി ചെയ്തതായി ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു.
പൊതുമരാമത്ത് ഫണ്ടില്‍ നിന്ന് 10 കോടി രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
നിലവിലുള്ള കലുങ്കുകള്‍ വീതികൂട്ടുകയും അപകടകരമായിരുന്നവ പുനര്‍നിര്‍മ്മിക്കുകയും ചെയ്തു.
കാഴ്ചമറയ്ക്കുന്ന കയറ്റങ്ങള്‍ കുറയ്ക്കുകയും താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു.
ആവശ്യമായ ഡ്രെയിനേജ് സൗകര്യങ്ങളും മെച്ചപ്പെട്ട രീതിയിലുള്ള സുരക്ഷാ നിര്‍മ്മിതികളും ഉള്‍പ്പെടുത്തി.
കറുകച്ചാല്‍ മണിമല റോഡില്‍ നിന്ന് പത്തനംതിട്ട ജില്ലയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ പാതയാണ് ഇതോടെ നവീകരിച്ചത്.
കുളത്തൂര്‍മൂഴിയില്‍ നിന്ന് വാഹനറാലിയായിട്ട് എത്തി കുളത്തൂര്‍മൂഴി പരുത്തിമൂട് റോഡിന്റെ ഉദ്ഘാടനം പരുത്തിമൂട് കവലയിലും കാനം പത്തനാട് റോഡിന്റെ ഉദ്ഘാടനം പഴുക്കാകുളം കവലയിലും നടത്തി.
ചടങ്ങില്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അധ്യക്ഷനായി.
വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി മുഖ്യാതിഥിയായി.
കങ്ങഴ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് റംലാബീഗം, വെള്ളാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്