ജൂനിയർ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; രാജ്യവ്യാപക പ്രതിഷേധത്തിന് ഐ.എം.എ

കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ജൂനിയർ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഐ.എം.എ.

ശനിയാഴ്ച രാവിലെ 6 മുതല്‍ 24 മണിക്കൂർ ആണ് പണിമുടക്ക് പ്രതിഷേധം നടത്തുക. അവശ്യ സർവീസുകളെ ഒഴികെ എല്ലാവരും ജോലി മുടക്കി പ്രതിഷേധിക്കും എന്ന് ഐ.എം.എ പ്രസ്താവനയില്‍ അറിയിച്ചു.

ജൂനിയർ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇന്നലെ നടന്നത്. ആശുപത്രി അർദ്ധരാത്രി അക്രമികള്‍ അടിച്ചു തകർത്തു. സമരക്കാരെ മർദിച്ച അക്രമികള്‍ പോലീസിനെയും കൈയേറ്റം ചെയ്തു. അക്രമത്തിന് പിന്നില്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ ഗുണ്ടകളാണെന്നും, തെളിവ് നശിപ്പിക്കാനാണെന്നും ബി.ജെ.പി ആരോപിച്ചു. 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സി.ബി.ഐ സംഘം ആശുപത്രിയില്‍ പരിശോധന നടത്തി.

Leave a Reply

spot_img

Related articles

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി . ബി.ജെ പി നിയമസഭാകക്ഷി ഫഡ്നാവിസിനെ മുഖ്യ മന്ത്രിയായി തെരെഞ്ഞെടു ത്തു. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം 5 ന്...

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു. ഗാസിപൂർ അതിർത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലില്‍ നിരോധനാജ്ഞ നിലവിലിരിക്കെ, ജില്ലയിലേക്കുള്ള യാത്രാമധ്യേ...

മാസപ്പടി കേസ് :ദില്ലി ഹൈക്കോടതി അന്തിമവാതം ഇന്ന് കേൾക്കും

പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ...

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് സംഭല്‍ സന്ദർശിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് ഉത്തർ പ്രദേശിലെ സംഭല്‍ സന്ദർശിക്കും. വയനാട് എം പി പ്രിയങ്കാ...