യുവാവിനെ കൊന്ന് ആംബുലന്‍സില്‍ കയറ്റി വിട്ട സംഭവം: നാല് പേര്‍ പിടിയില്‍

തൃശൂര്‍ കൈപ്പമംഗലത്ത് 40 കാരനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ കയറ്റി വിട്ട സംഭവത്തില്‍ നാല് പ്രതികള്‍ കൂടി പിടിയില്‍.

കണ്ണൂര്‍ സംഘത്തില്‍ ഉള്‍പ്പെട്ട ഫായിസ്, മുജീബ്, സലീം എന്നിവരും ഒരു കൈപ്പമംഗലം സ്വദേശിയുമാണ് പിടിയിലായത്. കോയമ്പത്തൂര്‍ സോമണ്ണൂര്‍ സ്വദേശി അരുണ്‍ ആണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട അരുണിനെ പ്രതികള്‍ ക്രൂരമായി തല്ലിച്ചതച്ചെന്ന് പോസ്റ്റുമാര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. അരുണിന്റെ ശരീരത്തില്‍ 50ലേറെ സ്ഥലത്താണ് പരിക്കേറ്റിട്ടുള്ളത്.

തലക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അഞ്ച് പേരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ അഴീക്കലിലെ ഐസ് ഫാക്ടറി ഉടമ മുഹമ്മദ് സാദിക്കില്‍ നിന്നും അരുണ്‍ പത്ത് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. ആറ് മാസം മുമ്പായിരുന്നു സംഭവം. പടിഞ്ഞാറെ വെമ്പല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന സുഹൃത്ത് ധനേഷിന്റെ വീട്ടിലേക്ക് സാദിഖും സംഘവും യുവാവിനെ എത്തിച്ചിരുന്നു.

ഇവിടെ വെച്ചായിരുന്നു മര്‍ദനത്തിന്റെ തുടക്കം. ഈ വീട്ടില്‍ നിന്ന് അരുണിന്റെ വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹവുമായി സംഘം കയ്പമംഗലം ഫിഷറീസ് സ്‌കൂളിനടുത്ത് വഞ്ചിപ്പുരയില്‍ രാത്രി 11.30ന് എത്തി. അപകടത്തില്‍ പരുക്കേറ്റതാണെന്ന് പറഞ്ഞ് ഇവര്‍ ചാള്‍സിനെ ആംബുലന്‍സ് വിളിച്ച് അതില്‍ കയറ്റി.

തങ്ങള്‍ കാറില്‍ പിന്നാലെയുണ്ടെന്ന് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച് ആംബുലന്‍സ് ആശുപത്രിയിലേക്കയച്ചു. എന്നാല്‍ ഇവര്‍ കടന്നുകളയുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ചാള്‍സ് മരിച്ചിരുന്നു.

അരുണിനൊപ്പമെത്തിയ സുഹൃത്ത് ശശാങ്കനെയും സംഘം മര്‍ദ്ദിച്ചിരുന്നു. സംഘത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട ശശാങ്കന്‍ മതിലകം പൊലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Leave a Reply

spot_img

Related articles

വ്ളോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോ​ഗർക്കെതിരെ പോക്സോ കേസ്. വ്ളോ​ഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ്...

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു.ഇ മെയിലിലാണ് ഭീഷണി ഉയർന്നത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.സുരക്ഷാ...

കോട്ടയത്തെ ഇരട്ടക്കൊലപാതകം; കാരണം മുൻ വൈരാഗ്യം; പ്രതിയുടെ സഹോദരനും രണ്ട് സ്ത്രീകളും സംശയനിഴലിൽ

കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയതിന് കാരണം മുൻ വൈരാഗ്യം തന്നെയെന്ന് പൊലീസ്.കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമിത്തിന്‍റെ സഹോദരന്റെ പങ്കും...

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അറസ്റ്റിലായി

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അറസ്റ്റിലായി.ആസാം സ്വദേശി അമിത് ഒറാങ്ങിനെ തൃശ്ശൂരിൽ നിന്നാണ് പോലീസ് പിടിയിലായത്. പ്രതിയെ ഉടൻ കോട്ടയത്ത് എത്തിക്കും.തൃശ്ശൂർ മാളയില്‍നിന്നാണ്...