ഇന്ത്യ-ഇംഗ്ലണ്ട് 5ാം ടെസ്റ്റ്: ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ്

ഇന്ത്യ-ഇംഗ്ലണ്ട് 5ാം ടെസ്റ്റ് :ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സ്.കരുണ്‍ നായര്‍ (52), വാഷിംഗ്ടണ്‍ സുന്ദര്‍ (19) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടംഗ്, ഗുസ് അറ്റ്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഴ കാരണം പലപ്പോഴായി മത്സരം തടസപ്പെട്ടിരുന്നു.മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അറ്റ്കിന്‍സണിന്റെ പന്തില്‍ ജയ്‌സ്വാള്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പരമ്ബരയില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുകായിരുന്നു താരം. പിന്നീട് രാഹുല്‍ – സായ് സഖ്യം 15 ഓവര്‍ വരെ പിടിച്ചുനിന്നു. ഇതിനിടെ ഇവരുവരും 28 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍, രാഹുലിന് അധികനേരം ക്രീസില്‍ തുടരാനായില്ല. വോക്‌സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് മഴയെത്തുന്നത് വരെ സായ് – ഗില്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.

എന്നാല്‍ മഴയ്ക്ക് ശേഷം ഗില്ലിന്റെ വിക്കറ്റ് കൂടി ഇന്ത്യക്ക് നഷ്ടമായി. ഇല്ലാത്ത റണ്ണിനായി ഓടിയ താരം റണ്ണൗട്ടാവുകയായിരുന്നു. അറ്റ്കിന്‍സണ്‍ നേരിട്ടുള്ള ഏറില്‍ ഗില്ലിനെ പുറത്താക്കി. പിന്നീട് സായ് സുദര്‍ശന്‍ (38), രവീന്ദ്ര ജഡേജ (9) എന്നിവരെ ഞൊടിയിടയില്‍ ഇന്ത്യക്ക് നഷ്ടമായി. ഇരുവരേയും ടംഗ് വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിന്റെ കൈകളിലേക്കയച്ചു. തുടര്‍ന്ന് ധ്രുവ് ജുറല്‍ (19) ്‌അല്‍പനേരം പിടിച്ചുനിന്നെങ്കിലും അവസരം മുതലാക്കാന്‍ സാധിച്ചില്ല. അറ്റ്കിന്‍സണിന്റെ പന്തില്‍ ഹാരി ബ്രൂക്കിന് ക്യാച്ച്‌. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ത്ത കരുണ്‍-വാഷിംഗ്ടണ്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. ഇതിനിടെ കരുണ്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് മലയാളി താരത്തിന്റെ ഇന്നിംഗ്‌സ്.

Leave a Reply

spot_img

Related articles

ടി20 ലോകകപ്പ്; രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും

ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ

ടി 20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ.മലയാളി താരം സഞ്ജു സാംസൺന്റെ കരുത്തിലാണ് ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് സെമിയിൽ കടന്നത്.സഞ്ജു 50 ബോളിൽ പുറത്താകാതെ 97...

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കാഷ്‌മീരിന് കിരീടം.ഹുബള്ളിയിൽ നടന്ന ആവേശകരമായ ഫൈനലിൽ കർണാടകയെ സമനിലയിൽ തളച്ചാണ് ജമ്മു കി രീടം നേടിയത്. ഒന്നാം ഇന്നിംഗ്‌സിലെ...