ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച്‌ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍

ജോലിക്കു നില്‍ക്കുന്ന വീട്ടില്‍വച്ച്‌ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനു ആണ് ശൂരനാട് നിന്നും അറസ്റ്റിലായത്.അഞ്ചാലുംമൂട്ടില്‍ നടന്ന സംഭവത്തില്‍ രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.രേവതി ജോലിക്കു നില്‍ക്കുന്ന വീട്ടില്‍ രാത്രി പത്തോടെ എത്തിയ ജിനു, രേവതിയുമായി സംസാരിക്കുകയും കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ കുത്തുകയുമായിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....