ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും യോഗത്തിൽ മുഖ്യ അജണ്ടയാകും. ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യ മുന്നണി സജീവമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബീഹാർ വോട്ടർപട്ടിക പരിഷ്കരണം ദേശീയ വിഷയമായി ഉയർത്തി പ്രതിഷേധിക്കാനാണ് നീക്കം. വരുന്ന വ്യാഴാഴ്ച ചേരുന്ന യോഗത്തിൽ ബീഹാർ വോട്ടർപട്ടിക പരിഷ്കരണവും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും മുഖ്യഅജണ്ടയായി വെച്ച് ചർച്ച ചെയ്യും.ടിഎംസി യോഗത്തിൽ പങ്കെടുക്കും. വരുന്ന വെള്ളിയാഴ്ച ഇന്ത്യ മുന്നണിയിലെ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും. യോഗത്തിന് ശേഷം തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് ശേഖരിച്ച തെളിവുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി നേതാക്കളോട് വിവരിക്കും. ശേഷം രാഹുൽ മുന്നണി നേതാക്കൾക്ക് അത്താഴ വിരുന്ന് ഒരുക്കും. ഓഗസ്റ്റ് അഞ്ചിന് തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ ബെംഗളൂരുവിൽ നടക്കുന്ന പ്രതിഷേധം രാഹുൽ ഗാന്ധി നയിക്കും. ഈ മാസം 8ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ മുന്നണിയിലെ എംപിമാർ വൻ പ്രതിഷേധ മാർച്ച് നടത്തും. പാർലമെന്റിൽ നിന്നായിരിക്കും മാർച്ച് ആരംഭിക്കുക. ഇന്ത്യ മുന്നണി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി പങ്കെടുക്കും എന്നാണ് വിവരം. ആംആദ്മി വിട്ട് നിൽക്കാൻ ആണ് സാധ്യത. ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ആംആദ്മി പാർട്ടിയും വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ത്യ മുന്നണിയുമായി വീണ്ടും കൈകോർത്ത് പോരാടുമോ എന്നാണ് ഉയരുന്ന ചോദ്യം.

